സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും പമ്പാ നദിയിലെ ജലനിരപ്പ് ഉയർന്നതിനാലും ഭക്തർ ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഔദ്യോഗികമായി അഭ്യർത്ഥിച്ചു. നിറപുത്തരി പൂജകൾക്കായി ക്ഷേത്രനട
തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളിൽ ദർശനം നടത്താൻ വലിയൊരു വിഭാഗം തീർഥാടകർ നേരത്തെ പ്ലാൻ ചെയ്തിരുന്നു. നിലവിലെ പ്രകൃതിക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ഈ ദിവസങ്ങളിൽ യാത്ര നിശ്ചയിച്ചിട്ടുള്ളവർ അത് മാറ്റിവെക്കണമെന്നാണ് ബോർഡ് നിർദ്ദേശിച്ചിട്ടുള്ളത്.
അതേസമയം, ചിങ്ങമാസ പൂജകൾക്കായി ഓഗസ്റ്റ് 16 മുതൽ 21 വരെയും, ഓണാഘോഷത്തോടനുബന്ധിച്ചുള്ള പൂജകൾക്കായി ഓഗസ്റ്റ് 24 മുതൽ 28 വരെയും വീണ്ടും നട തുറക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു.
ഈ അവസരങ്ങളിൽ ഭക്തർക്ക് സുരക്ഷിതമായി ദർശനത്തിനായി എത്തിച്ചേരാവുന്നതാണ്. അതിതീവ്രമായ മഴ തുടരുന്നതും യാത്രാവേളകളിൽ മണ്ണിടിച്ചിലിനുള്ള സാധ്യത നിലനിൽക്കുന്നതുമാണ് ഇത്തരമൊരു മുൻകരുതൽ സ്വീകരിക്കാൻ ദേവസ്വം ബോർഡിനെ പ്രേരിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

