കേരളത്തിൽ മഴ വീണ്ടും ശക്തമായ സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. വരും മണിക്കൂറുകളിൽ മഴ കൂടുതൽ തീവ്രമാകുമെന്നാണ് പ്രവചനം.
ഇതിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ എട്ട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും നിലവിൽ വിവിധ ജാഗ്രതാ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.
തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലേർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലേർട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതിശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ ഇടുക്കി, കോട്ടയം, വയനാട്, പാലക്കാട്, കോഴിക്കോട്, മലപ്പുറം, ആലപ്പുഴ ഉൾപ്പെടെയുള്ള ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മലയോര മേഖലകളിൽ മഴ ശക്തമായി തുടരുന്നതിനാൽ സംസ്ഥാന സഹകരണ യൂണിയൻ നടത്താനിരുന്ന ഇന്നത്തെ എച്ച്.ഡി.സി. പരീക്ഷകൾ മാറ്റിവെച്ചു.
പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. എന്നാൽ, മുൻകൂട്ടി നിശ്ചയിച്ച മറ്റ് യൂണിവേഴ്സിറ്റി, പി.എസ്.സി.
പരീക്ഷകൾക്ക് മാറ്റമില്ലെന്ന് അധികൃതർ വ്യക്തമാക്കി. കനത്ത മഴയെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ പുലർച്ചെ 3.30-ന് ഇറങ്ങേണ്ടിയിരുന്ന സലാലയിൽ നിന്നുള്ള സലാം എയർ വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചുവിട്ടു.
കൂടാതെ, മലങ്കര, നെയ്യാർ, അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ തുറക്കുമെന്നും മുന്നറിയിപ്പുണ്ട്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രധാന നിർദ്ദേശങ്ങൾ:
* പ്രധാന റോഡുകളിലെ വെള്ളക്കെട്ടും വാഹനങ്ങളിലെ കാഴ്ച മങ്ങലും മൂലം ഗതാഗതക്കുരുക്കിന് സാധ്യതയുണ്ട്.
* താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക.
* മരങ്ങൾ കടപുഴകി വീണ് വൈദ്യുതി തടസ്സമോ അപകടങ്ങളോ ഉണ്ടാകാൻ ഇടയുണ്ട്.
* വീടുകൾക്കും മറ്റ് ദുർബലമായ ഘടനകൾക്കും ഭാഗിക നാശനഷ്ടങ്ങൾ സംഭവിച്ചേക്കാം.
* ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും ഉയർന്ന സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണം.
* അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കി ജനങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിൽ തുടരുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

