തിരുവനന്തപുരം വഴുതക്കാടുള്ള കാഴ്ചപരിമിതർക്കുള്ള സർക്കാർ സ്കൂളിൽ ഗുരുതര കയ്യേറ്റം. സ്കൂൾ എച്ച്.എം.
ഇൻ ചാർജായ ബി. വിനോദിന് നേരെയാണ് മുൻ എച്ച്.എം.
ലീനാ പി ലംബോദരൻന്റെ ആക്രമണമുണ്ടായത്. ക്വാർട്ടേഴ്സ് ഒഴിഞ്ഞു നൽകുന്നതുമായി ബന്ധപ്പെട്ട
തർക്കത്തെ തുടർന്നാണ് ഈ സംഭവം. മർദനമേറ്റ വിനോദ് തിരുവനന്തപുരം ജൂബിലി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ വർഷമാണ് മുൻ എച്ച്.എം. ആയ ലീന കാസർകോട് ജില്ലയിലെ ജി.എച്ച്.എസ് അന്ധവിദ്യാലയത്തിലേക്ക് സ്ഥലം മാറിപ്പോയത്.
എന്നാൽ, സ്ഥമാറ്റ ഉത്തരവിന്മേൽ സ്റ്റേ ലഭിച്ചതിനെ തുടർന്ന് ഇവരെ തിരുവനന്തപുരം ഡി.ഡി.ഇ. ഓഫീസിലെ ഐ.ഇ.ഡി.സി.
സെല്ലിൽ താൽക്കാലികമായി നിയമിക്കുകയായിരുന്നു. പുതിയ എച്ച്.എം.
ചാർജ് എടുക്കാത്തതിനെ തുടർന്ന് വിനോദിനെ താൽക്കാലിക ചുമതല ഏൽപ്പിക്കുകയായിരുന്നു. സ്ഥലംമാറ്റം ലഭിച്ചിട്ടും തിരുവനന്തപുരത്തെ സ്കൂൾ ക്വാർട്ടേഴ്സ് ഒഴിയാൻ ലീന തയാറായിരുന്നില്ല.
പട്ടത്ത് സ്വന്തമായി താമസസ്ഥലമുണ്ടെങ്കിലും ഇവർ ക്വാർട്ടേഴ്സിന്റെ താക്കോൽ കൈവശം വെക്കുകയായിരുന്നു. തുടർന്ന്, താക്കോൽ തിരികെ ഏൽപ്പിക്കാനായി ലീന ഇന്ന് രാവിലെ തന്റെ ഭർത്താവിനൊപ്പം സ്കൂളിലെത്തി.
ക്വാർട്ടേഴ്സ് പരിശോധിച്ച ശേഷം താക്കോൽ ഏറ്റെടുക്കാമെന്ന് വിനോദ് നിലപാടെടുത്തതോടെ ലീന പ്രകോപിതയാവുകയായിരുന്നു. തുടർന്ന് കാഴ്ചപരിമിതിയുള്ള വിനോദിനെ ഇവർ മർദിക്കുകയായിരുന്നുവെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.
അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഭാഗത്തുനിന്ന് ശക്തമായ പരാതികൾ ഉയർന്നതിനെ തുടർന്നാണ് ലീനയെ മുൻപ് ഇവിടേക്ക് സ്ഥലം മാറ്റിയത്. സംഭവത്തിൽ വിനോദ് തിരുവനന്തപുരം മ്യൂസിയം പൊലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

