സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണം സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി).
ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളും സ്വത്തുവിവരങ്ങളും വിശദമായി പരിശോധിക്കാനാണ് കേന്ദ്ര ഏജൻസിയുടെ തീരുമാനം. നേരത്തെ മുൻ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് സിഎംആർഎല്ലിൽ നിന്ന് 2.78 കോടി രൂപ ലഭിച്ചതായി ഇഡി കണ്ടെത്തിയിരുന്നു.
ഈ തുകയുമായി ബന്ധപ്പെട്ട് മതിയായ രേഖകൾ ഹാജരാക്കുന്നതിൽ വീണ പരാജയപ്പെട്ടതായാണ് റിപ്പോർട്ട്. ഇതുവരെ രണ്ടുതവണ ഇഡി വീണയെ ചോദ്യം ചെയ്തെങ്കിലും, നൽകിയ മൊഴികളിൽ അവ്യക്തതയും പൊരുത്തക്കേടുകളും കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണം കുടുംബാംഗങ്ങളിലേക്കും നീളുന്നത്.
2017 മുതൽ 2020 വരെയുള്ള കാലയളവിലാണ് വീണയ്ക്ക് ഈ തുക ലഭ്യമായത്. 2020 ജൂണിലായിരുന്നു മുഹമ്മദ് റിയാസുമായുള്ള വീണയുടെ വിവാഹം.
വിവാഹശേഷം ഈ പണം എങ്ങനെയെല്ലാം വിനിയോഗിച്ചു എന്നതിലാണ് ഇഡി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സിഎംആർഎല്ലിൽ നിന്ന് ലഭിച്ച തുക റിയാസിന്റെ അക്കൗണ്ടുകളിലേക്ക് എത്തിയിട്ടുണ്ടോ എന്ന് പരിശോധനയിൽ വ്യക്തമാകും.
ഇതിന്റെ ഭാഗമായി കോഴിക്കോട്ടുള്ള റിയാസിന്റെ വസതിയിൽ നേരത്തെ ഇഡി റെയ്ഡ് നടത്തിയിരുന്നു. ഇരുവരുടെയും അക്കൗണ്ടുകൾ തമ്മിൽ സാമ്പത്തിക കൈമാറ്റങ്ങൾ നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ ഇഡി വിശദമായ പരിശോധന നടത്തിവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

