ഏറ്റുമാനൂർ എംസി റോഡിലെ അടിച്ചിറ ജംക്ഷന് സമീപം ഉണ്ടായ വാഹനാപകടത്തിൽ യുവാവ് ദാരുണമായി മരിച്ചു. 31-ന് പുലർച്ചെ 2.30-ഓടെയാണ് നിയന്ത്രണം വിട്ട
രണ്ട് കാറുകൾ നേർക്കുനേർ കൂട്ടിയിടിച്ചത്. ആർപ്പൂക്കര വില്ലൂന്നി ആന്റണി വില്ലയിൽ താമസിക്കുന്ന ശെൽവന്റെ മകൻ ആന്റണി സേവ്യർ (25) ആണ് അപകടത്തിൽ മരണപ്പെട്ടത്.
കാറിലുണ്ടായിരുന്ന സഹയാത്രികരായ വർഗീസ് മാർട്ടിൻ (25), ജയിംസ് (27), ചാക്കോ (26) എന്നിവർക്ക് പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിൽ വില്ലൂന്നി മാമ്പ്ര വീട്ടിൽ വർഗീസ് മാർട്ടിൻ ഗുരുതരമായ പരിക്കുകളോടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആർപ്പൂക്കര ചൂരക്കാവിനു സമീപം സുഹൃത്തിന്റെ സഹോദരിയുടെ വിവാഹചടങ്ങിൽ പങ്കെടുത്തശേഷം ഏറ്റുമാനൂരിലേക്ക് മടങ്ങുന്നതിനിടെയാണ് ആന്റണിയും സുഹൃത്തുക്കളും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്.
മലപ്പുറം സ്വദേശികൾ സഞ്ചരിച്ചിരുന്ന എസ്യുവിയുമായി ഇവരുടെ വാഹനം കൂട്ടിയിടിക്കുകയായിരുന്നു. മലപ്പുറം സ്വദേശികൾക്ക് നിസ്സാര പരിക്കുകളാണുള്ളതെന്ന് പൊലീസ് അറിയിച്ചു.
സ്വകാര്യ സ്ഥാപനത്തിൽ ഉദ്യോഗസ്ഥനായിരുന്നു മരിച്ച ആന്റണി സേവ്യർ. മാലിനിയാണ് ആന്റണിയുടെ മാതാവ്.
ഡയാന സഹോദരിയുമാണ്. മൃതദേഹം ഇന്ന് രാവിലെ 10-ന് വില്ലൂന്നി സെന്റ് സേവ്യേഴ്സ് പള്ളിയിൽ സംസ്കരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

