കോട്ടയം ജില്ലയിലെ കെഎസ്ആർടിസി സർവീസുകൾ പ്രതിസന്ധിയിൽ. വിവിധ ഡിപ്പോകളിൽ 73 ഡ്രൈവർമാരുടെയും 59 കണ്ടക്ടർമാരുടെയും കുറവുള്ളതായി കണക്കുകൾ വ്യക്തമാക്കുന്നു.
ജീവനക്കാരുടെ ഈ വലിയ തോതിലുള്ള അപര്യാപ്തത കാരണം ദിവസേന 13 സർവീസുകളാണ് മുടങ്ങുന്നത്. പ്രധാനമായും കോട്ടയം ഡിപ്പോയിൽ മാത്രം 24 ഡ്രൈവർമാരുടെയും 2 കണ്ടക്ടർമാരുടെയും ഒഴിവുകളുണ്ട്.
ഇതിന്റെ ഫലമായി കൊട്ടാരക്കര, എറണാകുളം ഭാഗങ്ങളിലേക്കുള്ള 2 സർവീസുകളും, ചേർത്തല – മൂന്നാർ ഭാഗത്തേക്കുള്ള ഓരോ ബസ് സർവീസുമാണ് ദിവസേന തടസ്സപ്പെടുന്നത്. കൂടാതെ, കോട്ടയം–കുമളി റൂട്ടിൽ സർവീസ് നടത്തുന്ന കുമളി ഡിപ്പോയിൽ ഡ്രൈവർമാരുടെ ദൗർലഭ്യം മൂലം നിരവധി സർവീസുകൾ മുടങ്ങിയിട്ടുണ്ട്.
മറ്റു ഡിപ്പോകളിലെയും സ്ഥിതി വ്യത്യസ്തമല്ല. പാലാ സബ് ഡിപ്പോയിൽ 11 ഡ്രൈവർമാരുടെയും 10 കണ്ടക്ടർമാരുടെയും കുറവുള്ളപ്പോൾ, എരുമേലി സബ് ഡിപ്പോയിൽ 5 ഡ്രൈവർമാർ വീതവും, ചങ്ങനാശേരിയിൽ 15 ഡ്രൈവർമാരുടെയും 15 കണ്ടക്ടർമാരുടെയും ഒഴിവുകളുണ്ട്.
അതുപോലെ വൈക്കത്ത് 8 ഡ്രൈവർമാരും 8 കണ്ടക്ടർമാരും, ഈരാറ്റുപേട്ടയിൽ 10 ഡ്രൈവർമാരുടെയും 10 കണ്ടക്ടർമാരുടെയും കുറവുമുണ്ട്. ഈ ഡിപ്പോകളിൽ നിന്നെല്ലാം ഓരോന്നിലും 2 സർവീസുകൾ വീതം മുടങ്ങുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

