ആർത്തവ അവധി സംബന്ധിച്ച വിഷയത്തിൽ നിലപാട് വ്യക്തമാക്കി വനിതാ ലീഗ് മുൻ അഖിലേന്ത്യാ സെക്രട്ടറി നൂർബിന റഷീദ്. ആർത്തവ അവധി അനുവദിക്കുന്നത് കരുതലിന്റെ ഭാഗമാണെന്ന് വിലയിരുത്താമെങ്കിലും, അത് പെൺകുട്ടികളുടെ സ്വകാര്യതയെ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.
സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് നൂർബിന റഷീദ് ഇക്കാര്യം വ്യക്തമാക്കിയത്. സ്കൂളുകളിലും കോളജുകളിലും ആർത്തവ അവധി ആവശ്യപ്പെടുകയോ അക്കാര്യം രേഖപ്പെടുത്തുകയോ ചെയ്യുമ്പോൾ, ആർത്തവ ദിവസങ്ങൾ മറ്റുള്ളവരുടെ മുന്നിൽ പരസ്യമാകാൻ ഇടയുണ്ട്.
ഇത്തരം സാഹചര്യം പല പെൺകുട്ടികൾക്കും അനാവശ്യമായ മാനസിക അസ്വസ്ഥതകൾ ഉണ്ടാക്കിയേക്കാം. അതുകൊണ്ടുതന്നെ, പെൺകുട്ടികളുടെ സ്വകാര്യത പൂർണ്ണമായും സംരക്ഷിക്കപ്പെടുന്ന രീതിയിലുള്ള സംവിധാനങ്ങൾ ഉറപ്പാക്കിയ ശേഷം മാത്രമേ ഇത്തരമൊരു നയം നടപ്പിലാക്കാൻ പാടുള്ളൂ എന്നും നൂർബിന റഷീദ് നിർദ്ദേശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

