സിഎംആർഎൽ കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവിന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ പരിശോധനയെ തുടർന്നുണ്ടായ സംഘർഷത്തിൽ നിയമനടപടികൾ കർശനമാക്കുന്നു. പരിശോധന പൂർത്തിയാക്കി മടങ്ങിയ ഇഡിയുടെ വാഹനത്തിന് നേരെ ഉണ്ടായ ആക്രമണത്തിൽ വലിയ തോതിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.
ഈ സംഭവത്തിൽ ഇതുവരെ 25 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ കോടതി, ഇവരുടെ ജാമ്യാപേക്ഷ തള്ളുകയും ചെയ്തിട്ടുണ്ട്.
ഇതിനിടെ, അറസ്റ്റിലായവരുടെ വീടുകളിൽ പോലീസ് ഭീഷണിപ്പെടുത്തുന്നതായും നടപടികൾ സ്വീകരിക്കുന്നതായും ആരോപിച്ച് മന്ത്രി വി ശിവൻകുട്ടി പ്രതികളുടെ വീടുകൾ സന്ദർശിച്ചിരുന്നു. ഈ സന്ദർശനത്തിനെതിരെ രൂക്ഷ വിമർശനവുമായി എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന അഖിൽ മാരാർ രംഗത്തെത്തി.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ വിയോജിപ്പ് പ്രകടിപ്പിച്ചത്. “ഈ കേസിൽ കേരള പോലീസ് അക്രമം നടത്തിയ പാവങ്ങളെ ജയിലിൽ അടച്ചപ്പോൾ അവരെ അവിടെ വിളിച്ചു വരുത്തി വിപ്ലവ വിഷം കുത്തി കയറ്റി അക്രമത്തിനു ഇറക്കി വിട്ടു അവരുടെ ജീവിതം ഇല്ലാതാക്കിയ ഈ ശിവൻകുട്ടി ഉൾപ്പെടെ ആരുടെ പേരിലും കേസില്ലെന്നും, പാവങ്ങളെയും ദളിതരെയും ഇല്ലാതാക്കി, ചെറുപ്പക്കാരെ ജയിലിൽ അടച്ചു അവരുടെ ഭാവി ഇല്ലാതാക്കുന്ന ഇവരെ കണ്ടു വളർന്നതാണ് തന്റെ കമ്മ്യൂണിസ്റ്റ് പാർട്ടിയോടുള്ള വിരോധത്തിന് കാരണമെന്നും” അഖിൽ മാരാർ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

