മംഗളൂരുവിൽ അധോലോക കുറ്റവാളിയുടെ പേരുള്ള സ്റ്റിക്കർ പതിച്ചതിനെ ചൊ്വെയുണ്ടായ തർക്കത്തെ തുടർന്ന് സ്വകാര്യ ടൂറിസ്റ്റ് ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ‘ദാവൂദ്, റൈസ് ഓഫ് എ ഡോൺ’ എന്ന സ്റ്റിക്കറാണ് ബസിൽ പതിച്ചിരുന്നത്.
തുടർന്ന് ബസിലെ എഴുത്തു മറച്ചശേഷമാണ് പൊലീസ് വാഹനം താക്കീത് നൽകി വിട്ടയച്ചത്. കേരളത്തിൽനിന്നു കോളജ് വിദ്യാർഥികളുമായി ചിക്കമഗളൂരുവിൽ വിനോദയാത്രയ്ക്കെത്തിയ ബസാണ് നടപടിക്ക് വിധേയമായത്.
ബസിലെ ഈ എഴുത്ത് അധോലോക കുറ്റവാളിയെ പ്രകീർത്തിക്കുന്നതാണെന്ന് ആരോപിച്ച് പ്രദേശത്തെ ഹിന്ദുത്വ സംഘടനാ നേതാക്കളും ബസ് ജീവനക്കാരും തമ്മിൽ ശക്തമായ വാക്കുതർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുത്തത്.
മാസങ്ങൾക്കുമുൻപ് തമിഴ്നാട്ടിൽനിന്നെത്തിയ ദാവൂദ് എന്ന പേരുള്ള മറ്റൊരു ബസിലെ ജീവനക്കാരുമായും സമാനമായ രീതിയിൽ ഇവിടെ തർക്കങ്ങൾ നടന്നിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

