പാലക്കാട് ജില്ലയുടെ ചിരകാല സ്വപ്നമായ വിമാനത്താവളം യാഥാർത്ഥ്യമാക്കുന്നതിനായുള്ള നടപടികൾ ആരംഭിച്ചതായി വി കെ ശ്രീകണ്ഠൻ എംപി അറിയിച്ചു. പദ്ധതിയുടെ ഭാഗമായി സാധ്യതാപഠനം നടത്തുന്നതിന് കേന്ദ്ര വ്യോമയാന മന്ത്രാലയം ഉത്തരവിട്ട
കാര്യം അദ്ദേഹം വെളിപ്പെടുത്തി. പാർലമെന്റിൽ താൻ ഈ വിഷയം ഉന്നയിച്ചപ്പോൾ വലിയ തോതിലുള്ള പരിഹാസങ്ങൾ നേരിടേണ്ടി വന്നിരുന്നുവെന്ന് വി കെ ശ്രീകണ്ഠൻ എംപി വ്യക്തമാക്കി.
മുൻ മുഖ്യമന്ത്രി കെ കരുണാകരൻ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിനായി പ്രവർത്തിച്ചപ്പോഴും സമാനമായ എതിർപ്പുകൾ ഉയർന്നിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പുതിയ വ്യവസായ ഇടനാഴിയുമായി ചേർത്തുവയ്ക്കുമ്പോൾ, വിമാനത്താവളം യാഥാർത്ഥ്യമാകുന്നത് ജില്ലയുടെ വികസനത്തിൽ വലിയ കുതിച്ചുചാട്ടമുണ്ടാക്കും.
കാർഷിക മേഖലയിൽ മുൻപന്തിയിലുള്ള പാലക്കാട്ടെ ഉൽപ്പന്നങ്ങൾ രാജ്യാന്തര വിപണിയിലേക്ക് എത്തിക്കുന്നതിന് പദ്ധതി വലിയ സഹായകരമാകുമെന്നാണ് വിലയിരുത്തൽ. പദ്ധതിയുടെ തുടർനടപടികൾ വേഗത്തിലാക്കുന്നതിനായി സംസ്ഥാന മുഖ്യമന്ത്രിയുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

