പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും മൂർച്ഛിക്കുന്നു. തന്ത്രപ്രധാനമായ ഈസ്റ്റ്– വെസ്റ്റ് ക്രൂഡ് ഓയിൽ പൈപ്പ്ലൈൻ ലക്ഷ്യമാക്കി ഹൂതി വിഭാഗം നടത്തിയ പുതിയ ആക്രമണത്തിൽ പമ്പിങ് സ്റ്റേഷനുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു.
റിയാദ് രാജ്യാന്തര വിമാനത്താവളത്തിനു നേരെയും വ്യോമാക്രമണ ശ്രമമുണ്ടായി. എന്നാൽ റിയാദിനു മുകളിലായി എത്തിയ 3 ഡ്രോണുകൾ വ്യോമ പ്രതിരോധ സംവിധാനം തകർത്തെറിഞ്ഞതായി സൗദി സഖ്യസേന വ്യക്തമാക്കി.
ഇതിനിടയിൽ, യെമനിലെ സൗദിയുടെ ആയുധ സംഭരണ കേന്ദ്രത്തിനു നേരെ ആക്രമണം നടത്തിയതായി ഹൂതികളും അവകാശപ്പെട്ടു. ഈ പശ്ചാത്തലത്തിൽ ഹൂതി കേന്ദ്രങ്ങൾക്കെതിരെ സൗദി സഖ്യസേന തിരിച്ചടി ശക്തമാക്കി.
യെമൻ തലസ്ഥാനമായ സനായിൽ ഹൂതികൾ ബാലിസ്റ്റിക് മിസൈലുകൾ തൊടുക്കാൻ ഉപയോഗിച്ചിരുന്ന ലോഞ്ചറുകൾ സഖ്യ സേന ബോംബിട്ടു തകർത്തു. നിരോധിത മിസൈലുകൾ സൂക്ഷിച്ചിരുന്ന ടണലുകളും പ്രധാന സംഭരണ കേന്ദ്രങ്ങളും വ്യോമാക്രമണത്തിൽ തകർക്കപ്പെട്ടു.
ഭീകരവാദികൾ തമ്പടിച്ചിരിക്കുന്ന വിവിധ കോട്ടകളും സൈനിക ക്യാമ്പുകളും പൂർണ്ണമായി നശിപ്പിച്ചതായി അധികൃതർ അറിയിച്ചു. ഹൂതി ആക്രമണങ്ങളെ പ്രതിരോധിക്കാൻ സൗദി അറേബ്യയ്ക്ക് സൈനിക സഹായം നൽകാൻ ഈജിപ്ത് ഔദ്യോഗികമായി തീരുമാനിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി മക്ക സൈനിക ഉടമ്പടിയിലെ അംഗങ്ങളായ തുർക്കി, സൗദി, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ ഉന്നത പ്രതിനിധികൾ ഇറാൻ സന്ദർശിച്ചു. നിലവിലുള്ള സംഘർഷാവസ്ഥ ലഘൂകരിക്കുക എന്നതാണ് ഈ ചർച്ചകളുടെ മുഖ്യ ലക്ഷ്യം.
ഈ ഉടമ്പടി പ്രാബല്യത്തിൽ വന്നതിനു ശേഷം ആദ്യമായാണ് ത്രിരാഷ്ട്ര പ്രതിനിധി സംഘം ഇറാനുമായി നയതന്ത്ര ചർച്ചകൾക്കായി എത്തിയത്. സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ, പാക്കിസ്ഥാൻ സൈനിക മേധാവി അസീം മുനീർ, തുർക്കിയുടെ രഹസ്യാന്വേഷണ വിഭാഗം മേധാവി ഇബ്രാഹിം കാലിൻ എന്നിവരാണ് ഇറാനിലെത്തി ചർച്ചകളിൽ പങ്കെടുത്തത്.
അതേസമയം, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി എന്നിവരുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ മോസ്കോയിൽ നിർണായക കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

