പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് സംസ്ഥാനത്തെ റോഡുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും അപകടങ്ങൾ പരമാവധി ഒഴിവാക്കുന്നതിനുമായി മോട്ടോർ വാഹന വകുപ്പ് ടിപ്പർ വാഹനങ്ങൾക്ക് സമയ നിയന്ത്രണം ഏർപ്പെടുത്തി. പ്രധാനപ്പെട്ട
തിരക്കേറിയ സമയങ്ങളിൽ ടിപ്പർ ലോറികളുടെ സർവീസ് പരിമിതപ്പെടുത്താനാണ് അധികൃതരുടെ തീരുമാനം. ജില്ലകളുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് വ്യത്യസ്ത സമയക്രമങ്ങളാണ് നിലവിൽ വന്നിരിക്കുന്നത്.
തിരുവനന്തപുരം ജില്ലയിൽ രാവിലെ 8 മണി മുതൽ 10 മണി വരെയും, വൈകുന്നേരം 3 മണി മുതൽ 4:30 വരെയുമാണ് നിയന്ത്രണം ബാധകമാക്കിയിരിക്കുന്നത്. എറണാകുളം ജില്ലയിൽ രാവിലെ 8:30 മുതൽ 10 മണി വരെയും വൈകുന്നേരം 4 മണി മുതൽ 5 മണി വരെയുമാണ് ടിപ്പർ വാഹനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
കോഴിക്കോട് ജില്ലയിൽ രാവിലെ 8:30 മുതൽ 10 മണി വരെയും വൈകുന്നേരം 3:30 മുതൽ 5 മണി വരെയും വാഹനങ്ങൾക്ക് നിരോധനമുണ്ട്. കണ്ണൂർ ജില്ലയെ സംബന്ധിച്ചിടത്തോളം രാവിലെ 8 മണി മുതൽ 10 മണി വരെയും വൈകുന്നേരം 4 മണി മുതൽ 6 മണി വരെയുമാണ് നിയന്ത്രണങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്.
ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനായി ഡ്രൈവർമാർ ഈ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മോട്ടോർ വാഹന വകുപ്പ് നിർദ്ദേശിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

