മാനന്തവാടി ∙ ആദിവാസി ക്ഷേമത്തിനായി കോടികൾ ചെലവിടുന്ന നാട്ടിൽ അവശനിലയിലായ രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ ആശ്രയം ഉന്തുവണ്ടി. പട്ടികവർഗ വകുപ്പ് മന്ത്രിയുടെ സ്വന്തം പഞ്ചായത്തായ തിരുനെല്ലിയിലാണ് സംഭവം.
പനവല്ലി മാപ്പിളക്കൊല്ലി ഉന്നതിയിലെ രോഗിയായ ഉണ്ണിക്കൃഷ്ണനെയാണ് (67)നിർമാണ സാമഗ്രികൾ കടത്താൻ ഉപയോഗിക്കുന്ന അൻബാനയിൽ ഇരുത്തി വലിച്ചുകൊണ്ട് ചികിത്സയ്ക്കായി കൊണ്ടുപോയത്.
ഉണ്ണിക്കൃഷ്ണനെ അർബാനയിൽ ഇരുത്തി 3 പേർ ചേർന്ന് വലിച്ചും തള്ളിയും 300 മീറ്ററോളം കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
രൂപീകരിച്ച അന്ന് മുതൽ സിപിഎം മാത്രം ഭരണം നടത്തുന്ന തിരുനെല്ലി പഞ്ചായത്തിലെ പട്ടികവർഗ വിഭാഗത്തിൽ പെട്ട രോഗിയെ ചികിത്സയ്ക്കായി ഇത്തരത്തിൽ കൊണ്ടുപോകേണ്ടി വന്നതിൽ വലിയ വിമർശനവും ഉയരുന്നുണ്ട്. 2 വർഷം മുൻപ് സ്ട്രോക്ക് വന്നതിനെ തുടർന്ന് കിടപ്പിലായ ഉണ്ണിക്കൃഷ്ണന് തൃശ്ശിലേരിയിലെ പാരമ്പര്യ വൈദ്യന്റെ ചികിത്സയാണ് നൽകി വരുന്നത്.കാൽനട
യാത്രയ്ക്ക് പോലും വീതിയില്ലാത്ത വഴിയിലൂടെ കസേരയിലിരുത്തി ചുമന്ന് കൊണ്ട് പോകാൻ പോലും കഴിയാത്തതിനാലാണ് അർബാന ഉപയോഗിക്കേണ്ടി വന്നത്. വലിച്ചും തള്ളിയും ഉന്തിയും റോഡിൽ എത്തിച്ച ശേഷം വാഹനത്തിൽ കയറ്റി കൊണ്ടുപോവുകയാണ് പതിവ്.
തലമുറകളായി ഇവിടെ താമസിക്കുന്ന 5 കുടുംബങ്ങളാണ് മലയടിവാരത്തെ ഇൗ ഉന്നതിയിൽ ഉള്ളത്. ഇവരെ മാറ്റിപ്പാർപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും തുച്ഛമായ നഷ്ടപരിഹാരം മാത്രമായതിനാൽ മാറിത്താമസിക്കാൻ ഇവർ തയാറായില്ല.
പൊതുവഴി നിർമിക്കാനുള്ള സ്ഥലം ഇല്ലാത്തതും വന്യമൃഗ ശല്യവും പരിഗണിച്ചാണ് ഇവരോട് മാറിത്താമസിക്കാൻ ആവശ്യപ്പെട്ടതെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

