കാലിഫോർണിയയിലെ പ്രശസ്തമായ മൗണ്ട് ഷാസ്റ്റയിൽ ട്രെക്കിംഗിനായി എത്തിയ മൂന്ന് യുവാക്കൾ വഴിതെറ്റി മലനിരകളിൽ കുടുങ്ങി. യാത്ര പ്ലാൻ ചെയ്യുന്നതിനായി ഇവർ നിർമ്മിത ബുദ്ധിയായ ഗൂഗിൾ ജെമിനി (Google Gemini) യുടെ സഹായം തേടിയത് വിനയായി മാറുകയായിരുന്നു.
ആവശ്യത്തിന് ഭക്ഷണവുമില്ലാതെയും മുൻകരുതലുകൾ എടുക്കാതെയുമാണ് സംഘം മലകയറിയത്. സംഭവത്തെക്കുറിച്ച് അധികൃതർ നൽകുന്ന വിവരങ്ങൾ ഇങ്ങനെ: കാലിഫോർണിയയിലെ റോസ്വില്ലെയിൽ നിന്നുള്ള മൂന്ന് പേരാണ് ട്രെക്കിംഗിനായി എത്തിയത്.
ഞായറാഴ്ച, ഓഗസ്റ്റ് 30 പുലർച്ചെ 3 മണിക്ക് ഏകദേശം 8,400 അടി ഉയരത്തിലുള്ള ബേസ് ക്യാമ്പിൽ നിന്നാണ് ഇവർ യാത്ര ആരംഭിച്ചത്. ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് ഉച്ചസ്ഥായിയിൽ എത്തിയില്ലെങ്കിൽ തിരികെ മടങ്ങണമെന്ന അടിസ്ഥാന നിയമങ്ങൾ മറികടന്നുകൊണ്ട് സംഘം വൈകുന്നേരം 7 മണിയോടെയാണ് കൊടുമുടിയിലെത്തിയത്.
ഇത് പിന്നീട് ഇരുട്ടിൽ മലയിറങ്ങേണ്ടുന്ന അപകടാവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചു. തുടർന്ന് വഴിതെറ്റിയ സംഘം രാത്രിയിൽ ഒരു മലയിടുക്കിൽ അഭയം പ്രാപിക്കുകയായിരുന്നു.
ഇതിൽ ഒരാൾക്ക് കാൽമുട്ടിന് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ റേഞ്ചർമാരും രക്ഷാപ്രവർത്തകരായ വാലൻ്റിയർമാരും ചേർന്ന് അടുത്ത ദിവസമാണ് ഇരുവരെയും സുരക്ഷിതമായി താഴെയെത്തിച്ചത്.
വലിയൊരു ദുരന്തമാണ് ഇതിലൂടെ ഒഴിവായത്. യാത്രയ്ക്കായി ഇവർ എഐ ടൂളുകളെ അന്ധമായി ആശ്രയിച്ചെന്നും, അടിയന്തര ഘട്ടങ്ങളിൽ പോലും ആവശ്യത്തിന് കരുതാൻ എഐ നിർദ്ദേശിച്ചിരുന്നില്ലെന്നും ഷെരീഫിൻ്റെ ഓഫീസ് വ്യക്തമാക്കി.
സ്മാർട്ട്ഫോണുകളെ മാത്രം ആശ്രയിക്കാതെ ഓഫ്ലൈൻ രീതികളടക്കം വഴിയറിയാൻ ഒന്നിലധികം മാർഗ്ഗങ്ങൾ ഉണ്ടായിരിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

