പുൽപള്ളി ∙ ചെറ്റപ്പാലം ഗ്രാമത്തിലെ എല്ലാവരോടും പുഞ്ചിരിയോടെ ഇടപെട്ടിരുന്ന ഓട്ടോഡ്രൈവർ തളിയാപറമ്പിൽ റോയിക്ക് നാട് കണ്ണീരോടെ വിടനൽകി. നാട്ടിലെ ഏതുകാര്യത്തിനും റോയിയുടെ നിറസാന്നിധ്യമുണ്ടായിരുന്നു. സെന്റ് മേരീസ് യാക്കോബായ സിംഹാസന പള്ളി ഇടവകാംഗമായ റോയി ആത്മീയ കാര്യങ്ങളിലും സാന്ത്വന പ്രവർത്തനങ്ങളിലും സജീവമായിരുന്നു.
ചെറുപ്പം മുതൽ നന്നായി ഡ്രൈവ് ചെയ്യുന്ന റോയിയെ പലരും തങ്ങളുടെ യാത്രയുടെ സാരഥിയാക്കിയിരുന്നു. രണ്ടാഴ്ച മുൻപാണ് സ്വന്തമായി ഓട്ടോ വാങ്ങിയത്. യാത്രക്കാരെയിറക്കിയ ശേഷം ഇന്നലെ രാവിലെ ഉദയക്കവലയിൽ നിന്നു ചെറ്റപ്പാലത്തേക്കു വരുമ്പോഴാണ് ഓട്ടോയിൽ കാറിടിച്ച് ചെറ്റപ്പാലം തളിയാപറമ്പിൽ റോയി(51) തൽക്ഷണം മരിച്ചത്.
താഴെ ചെറ്റപ്പാലത്ത് റോയിയുടെ ഓട്ടോ പ്രധാന റോഡിലേക്കു പ്രവേശിക്കുമ്പോഴായിരുന്നു അപകടം.
ഇവിടെ കാഴ്ച മറയ്ക്കുന്ന മതിലും മരങ്ങളുമാണു മുഖ്യപ്രശ്നം. ചെറ്റപ്പാലം–കാപ്പിസെറ്റ് റൂട്ടിൽ വാഹനങ്ങൾ ശരവേഗത്തിൽ പായുന്നതും ഈ പ്രദേശത്തെ സ്ഥിരം അപകട
വേദിയാക്കുന്നു.റോയിയുടെ മരണം ചെറ്റപ്പാലം അങ്ങാടിയെയും ദുഃഖത്തിലാഴ്ത്തി. അപകട
വിവരമറിഞ്ഞതു മുതൽ മൃതദേഹമെത്തിച്ച ആശുപത്രിയിലേക്കും റോയിയുടെ വീട്ടിലേക്കും ജനങ്ങളുടെ പ്രവാഹമായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് നടന്ന സംസ്കാര ചടങ്ങുകളിലും നിറകണ്ണുകളോടെ സുഹൃത്തുക്കളും നാട്ടുകാരും ഒത്തുകൂടി. ചടങ്ങുകൾക്ക് മലബാർ ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ സ്തേഫാനോസ് മെത്രാപ്പൊലീത്ത കാർമികത്വം വഹിച്ചു.
ഒട്ടേറെ വൈദികരും പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

