ന്യൂഡൽഹിയിൽ കമ്മിഷൻ അംഗങ്ങൾക്കിടയിൽ ഭിന്നത നിലനിൽക്കുന്നുവെന്ന തരത്തിൽ പ്രചരിച്ച വാർത്തകളിൽ ഔദ്യോഗിക വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ രംഗത്ത് എത്തി. ഏതൊരു ഭരണസംവിധാനത്തിനുള്ളിലും വ്യത്യസ്ത അഭിപ്രായങ്ങൾ രൂപപ്പെടുന്നത് തികച്ചും സ്വാഭാവികമാണെന്നും, കഴിഞ്ഞ ഒരു വർഷത്തിനിടെ കമ്മിഷൻ കൈക്കൊണ്ട
മുഴുവൻ തീരുമാനങ്ങളും തികഞ്ഞ ഐകകണ്ഠേനയാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവരാണ് നിലവിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചുമതലകൾ വഹിക്കുന്നത്.
കമ്മീഷന്റെ അറിവോ സമ്മതമോ ഇല്ലാതെ ചില തീരുമാനങ്ങൾ എടുത്തുവെന്നും ഇതിൽ രണ്ട് അംഗങ്ങൾ രേഖാമൂലം എതിർപ്പ് പ്രകടിപ്പിച്ചുവെന്നും നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രസ്താവന ഉണ്ടായിരിക്കുന്നത്.
ചർച്ചകളിലും ആശയവിനിമയങ്ങളിലും വ്യത്യസ്ത വീക്ഷണങ്ങൾ ഉണ്ടാകുന്നത് അന്തിമ തീരുമാനത്തിലേക്ക് എത്തുന്ന പ്രക്രിയയുടെ ഭാഗം മാത്രമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഡെപ്യൂട്ടി ഡയറക്ടർ പി.പവൻ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പ് സംവിധാനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ കമ്മിഷണർമാർക്ക് മാത്രമല്ല, സ്ഥാപനത്തിലെ എല്ലാ ഉദ്യോഗസ്ഥർക്കും പൂർണ്ണമായ അധികാരമുണ്ട്.
കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ നിരവധി തീരുമാനങ്ങൾ കൈക്കൊള്ളുകയും പുതിയ പദ്ധതികൾ നടപ്പാക്കുകയും എസ്ഐആർ ഉൾപ്പെടെയുള്ള പരിഷ്കാരങ്ങൾ രാജ്യത്തുടനീളം കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. ഈ കാലയളവിൽ എടുത്ത എല്ലാ തീരുമാനങ്ങളും ഒറ്റക്കെട്ടായാണ് സ്വീകരിച്ചതെന്നും പ്രസ്താവനയിൽ ആവർത്തിക്കുന്നു.
സന്ധുവും ജോഷിയും കഴിഞ്ഞ 10 മാസത്തിനിടെ 14 തവണ വിയോജിപ്പ് രേഖപ്പെടുത്തിയെന്ന തരത്തിലുള്ള വിവരങ്ങളും മാധ്യമങ്ങളിൽ ചർച്ചയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

