മലയാള സിനിമയുടെ താരസെക്രട്ടറി മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ അഭിനയരംഗത്തേക്ക് കടന്നുവരുന്ന ആദ്യ ചിത്രമായ ‘തുടക്കം’ എന്ന സിനിമയുടെ ഔദ്യോഗിക ട്രെയിലർ റിലീസ് ചെയ്തു. വിസ്മയയുടെ അരങ്ങേറ്റ ചിത്രം എന്ന പ്രത്യേകതയ്ക്ക് പുറമെ, മോഹൻലാൽ അതിഥിവേഷത്തിൽ എത്തുന്നു എന്നതും സിനിമാപ്രേമികളിൽ വലിയ പ്രതീക്ഷയാണ് ഉണർത്തിയിരിക്കുന്നത്.
ഒന്നര മിനിറ്റിലധികം ദൈർഘ്യമുള്ള ട്രെയിലറിൽ വിസ്മയയോടൊപ്പം മോഹൻലാലും പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരു സമ്പൂർണ്ണ ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രമാണ് ഇതെന്ന് വ്യക്തമാക്കുന്നതാണ് ട്രെയിലർ നൽകുന്ന സൂചനകൾ.
വൻ വിജയമായ ‘2018’ എന്ന സിനിമയ്ക്ക് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു വേഷത്തിൽ അഭിനയിക്കുന്നുണ്ട്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ തന്നെ ഏറെ ശ്രദ്ധ ആകർഷിച്ചിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്ററിലും മോഹൻലാലിന്റെ സാന്നിധ്യം ഉണ്ടായിരുന്നു.
കഴിഞ്ഞ വർഷം നവംബർ പതിനേഴിന് കുട്ടിക്കാനത്ത് വെച്ചാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ചിത്രത്തിന്റെ ഔദ്യോഗിക ലോഞ്ച് ഒക്ടോബർ മുപ്പതിന് കൊച്ചിയിൽ വെച്ചായിരുന്നു നടന്നത്.
ഒരു കൊച്ചു കുടുംബ ചിത്രമെന്നാണ് സംവിധായകൻ ജൂഡ് ആന്തണി ജോസഫ് ലോഞ്ചിംഗ് വേളയിൽ ഈ സിനിമയെക്കുറിച്ച് വിശേഷിപ്പിച്ചത്. എന്നാൽ തുടക്കം കാത്തുവെച്ചിരിക്കുന്ന കൗതുകങ്ങൾ ഒരു കൊച്ചു കുടുംബ ചിത്രം എന്നതിൽ മാത്രം ഒതുങ്ങില്ലെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ.
സെൻസർ ബോർഡിന്റെ യു/എ 16 പ്ലസ് സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 2 മണിക്കൂറും 19 മിനിറ്റുമാണ് ചിത്രത്തിന്റെ മൊത്തത്തിലുള്ള ദൈർഘ്യം.
വരും ദിവസങ്ങളിൽ റിലീസ് കാത്തിരിക്കുന്ന ചിത്രത്തിന് മികച്ച വരവേൽപ്പ് ലഭിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. ഡോ.
എമിൽ ആന്റണിയും ഡോ. അനീഷ ആന്റണിയുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്.
ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്.
ഛായാഗ്രഹണം ജോമോൻ ടി ജോൺ നിർവഹിച്ചിരിക്കുന്നു. എഡിറ്റിംഗ് ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈൻ സന്തോഷ് രാമൻ, മേക്കപ്പ് ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈൻ അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സൈലക്സ് ഏബ്രഹാം, ഫിനാൻസ് കൺട്രോളർ മനോഹരൻ കെ പയ്യന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് വിനോദ് ശേഖർ, ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

