നദികളിൽ ജലനിരപ്പ് ഉയരുകയും അണക്കെട്ടുകൾ തുറക്കുകയും ചെയ്തതോടെ പത്തനംതിട്ട ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാഹചര്യം രൂക്ഷമാകുന്നു.
പ്രളയബാധിത മേഖലകളിൽ അടിയന്തര രക്ഷാദൗത്യത്തിനായി കൊല്ലത്തു നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ സംഘം ജില്ലയിലെത്തി. രക്ഷാദൗത്യത്തിന് 10 ബോട്ടുകളും 40 അംഗ സംഘവും
ഇന്ന് രാവിലെയോടെയാണ് കൊല്ലത്തുനിന്ന് ആദ്യസംഘം പത്തനംതിട്ടയിലേക്ക് പുറപ്പെട്ടത്.
10 ബോട്ടുകളിലായി 40 മത്സ്യത്തൊഴിലാളികളാണ് നിലവിൽ ദുരന്തമേഖലകളിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. പത്തനംതിട്ട, റാന്നി, ആറൻമുള, തിരുവല്ല എന്നീ പ്രദേശ കേന്ദ്രീകരിച്ചാണ് ഇവർ പ്രധാനമായും സേവനം അനുഷ്ഠിക്കുന്നത്.
കായംകുളത്തുനിന്നും കൊല്ലത്തുനിന്നും കൂടുതൽ മത്സ്യബന്ധന ബോട്ടുകൾ വൈകാതെ പത്തനംതിട്ടയിലേക്ക് എത്തും. വരുമാന സീസണിലും സന്നദ്ധസേവനം
52 ദിവസം നീണ്ടുനിന്ന ട്രോളിങ് നിരോധനം ജൂലൈ 31-നാണ് അവസാനിച്ചത്.
മത്സ്യബന്ധനത്തിലൂടെ ഉയർന്ന വരുമാനം ലഭിക്കേണ്ട ഈ പ്രധാന സമയത്താണ് അത് മാറ്റിവെച്ച് മത്സ്യത്തൊഴിലാളികൾ പ്രളയമേഖലയിൽ സന്നദ്ധസേവനത്തിന് ഇറങ്ങിയിരിക്കുന്നത്.
2018-ലെ മഹാപ്രളയകാലത്തും ഇവർ ദുരന്തമേഖലകളിൽ സമാനമായ രീതിയിൽ രക്ഷാപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. മൂഴിയാർ ഡാം തുറന്നു; ജാഗ്രതാ നിർദേശം
മൂഴിയാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയതോടെ റാന്നിയിലും പമ്പാതീരങ്ങളിലും പ്രളയഭീഷണി ശക്തമായിട്ടുണ്ട്.
പമ്പാ നദിയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് സ്ഥിതി സങ്കീർണ്ണമാക്കുന്നു. കനത്ത മഴയിൽ ശബരിമല സ്വാമി അയ്യപ്പൻ റോഡിൽ മരങ്ങൾ കടപുഴകി വീണിട്ടുണ്ട്.
ജില്ലയിൽ എൻഡിആർഎഫ് (NDRF), ഫയർഫോഴ്സ്, മത്സ്യത്തൊഴിലാളി സംഘങ്ങൾ എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് സജ്ജമായി രംഗത്തുണ്ടെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു.
കൊല്ലത്തുനിന്ന് കൂടുതൽ ബോട്ടുകൾ എത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ജനങ്ങൾ അധികൃതർ നൽകുന്ന നിർദേശങ്ങൾ പൂർണമായി പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി. ആറൻമുളയിൽ സ്ഥിതി സങ്കീർണം
മൂഴിയാർ ഡാം തുറന്നത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ആറൻമുളയെയാണെന്ന് അബിൻ വർക്കി എംഎൽഎ പറഞ്ഞു.
“ഇപ്പോൾ ആറന്മുളയിൽ വെള്ളം നിറഞ്ഞു കിടക്കുകയാണ്. അതിൻറെ മുകളിലേക്കാണ് ഇനി കൂടുതൽ വെള്ളം വരാൻ പോകുന്നത്.
അതു ഗുരുതരമായ സാഹചര്യമായി കാണണം. അതു നേരിടാനാണു കൂടുതൽ സംവിധാനങ്ങൾ സജ്ജമാക്കിയിരിക്കുന്നത്.
വെള്ളം വരില്ലെന്ന ആത്മവിശ്വാസത്തിൽ മുകൾനിലയിൽ കഴിഞ്ഞുകൂടാമെന്ന് ആരും കരുതരുതെന്നും ദയവായി ക്യാംപുകളിലേക്കു മാറണം” എന്ന് അദ്ദേഹം അഭ്യർഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

