നടവയൽ ∙ പൂതാടി പഞ്ചായത്തിലെ ജനവാസ കേന്ദ്രത്തിൽനിന്നു പെരുമ്പാമ്പിനെ പിടികൂടി. പുഞ്ചാക്കുന്ന് വടക്കേമുറി സണ്ണിയുടെ പുരയിടത്തിലെ കുളത്തിൽ നിന്നാണു പെരുമ്പാമ്പിനെ വനപാലകരും നാട്ടുകാരും ചേർന്നു പിടികൂടിയത്.
കുളത്തിനു സമീപത്തെ കമുകിൻ തോട്ടത്തിലായിരുന്നു പെരുമ്പാമ്പ്. അവിടെ തൊഴിലാളികൾ എത്തി കൃഷിപ്പണി ചെയ്യുന്നതിനിടെ നീങ്ങിയ പെരുമ്പാമ്പ് കുളത്തിൽ അകപ്പെട്ടു.
വനപാലകർ എത്തിയെങ്കിലും ആഴമുള്ള കുളത്തിൽ നിന്ന് പിടിക്കാനായില്ല.
മോട്ടർ എത്തിച്ച് കുളം വറ്റിക്കുന്നതിനിടെ മണിക്കൂറുകൾക്ക് ശേഷം കരയിലേക്ക് കയറാൻ തുടങ്ങിയ പെരുമ്പാമ്പിനെ വനപാലകർ പിടികൂടി ചാക്കിലാക്കി.
കുറെ ദിവസമായി പ്രദേശത്ത് ഈ പാമ്പിനെ നാട്ടുകാർ കാണുന്നുണ്ടെങ്കിലും പിടികൂടാനായിരുന്നില്ല. പെരുമ്പാമ്പ് കുളത്തിൽ അകപ്പെട്ടതറിഞ്ഞ് പ്രചാരണത്തിനിറങ്ങിയ സ്ഥാനാർഥികൾ അടക്കം ഒട്ടേറെപ്പേർ സ്ഥലത്തെത്തി.
പിടികൂടിയ പാമ്പിനെ പിന്നീട് വനത്തിൽ തുറന്നുവിട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

