ബത്തേരി ∙ ഇക്കുറി ഇടതിനു വോട്ടില്ലെന്നു വീടിനു മുൻപിൽ പോസ്റ്റർ പതിച്ചു ബ്രഹ്മഗിരി നിക്ഷേപകൻ. കുപ്പാടി സ്വദേശി സി.എ.
ജോസാണ് വീടിനു മുൻപിൽ പോസ്റ്റർ പതിച്ചത്. 28 ലക്ഷം രൂപയാണ് ഇദ്ദേഹം സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റിയിൽ നിക്ഷേപിച്ചത്.
സൊസൈറ്റിയുടെ കീഴിലുള്ള മലബാർ മീറ്റ് ഫാക്ടറി സാമ്പത്തിക പ്രതിസന്ധിയെ തുടർന്നു പൂട്ടിയതോടെയാണ് നിക്ഷേപകർക്ക് നിക്ഷേപതുകയും പലിശയും കിട്ടാതായത്.കഴിഞ്ഞ രണ്ടര വർഷമായി പല തവണ പല രീതിയിൽ ആവശ്യപ്പെട്ടിട്ടും ബ്രഹ്മഗിരി സൊസൈറ്റിയുടെ ഭാഗത്തു നിന്ന് അനൂകൂല മറുപടികളുണ്ടാകാത്തതിനാലാണ് അതിനോടുള്ള പ്രതികരണമെന്ന രീതിയിൽ ക്യാംപെയ്ൻ നടത്തുന്നതെന്ന് ജോസ് പറഞ്ഞു.
ജില്ലയുടെ പല ഭാഗത്തുള്ള ആക്ഷൻ കമ്മിറ്റി അംഗങ്ങൾ എല്ലാവരും വരും ദിവസങ്ങളിൽ ഇത്തരത്തിൽ പോസ്റ്ററുകൾ പതിക്കുമെന്ന് ജനറൽ സെക്രട്ടറി എം.ആർ. മംഗളൻ പറഞ്ഞു.എൺപതിലധികം കുടുംബങ്ങൾ ആക്ഷൻ കമ്മിറ്റിയുടെ ഭാഗമായുണ്ടെന്നും അദ്ദേഹം പറഞ്ഞു.മലബാർ മീറ്റ് ഫാക്ടറിയുടെ പ്രവർത്തനത്തിനായി അറുന്നൂറോളം പേരിൽ നിന്നായി 100 കോടിയോളം രൂപയാണു ബ്രഹ്മഗിരി സമാഹരിച്ചത്.
ഫാക്ടറി പൂട്ടിയതോടെ നിക്ഷേപകരുടെ പണവും ലഭിക്കാതായി. ആക്ഷൻ കമ്മിറ്റി എക്സിക്യൂട്ടീവ് യോഗമാണ് എൽഡിഎഫിനെതിരെ ക്യാംപെയ്ൻ നടത്താൻ തീരുമാനിച്ചത്. തുടർ പ്രതിഷേധങ്ങളുമായി കൂടുതൽ സമരമാർഗങ്ങളും ആക്ഷൻ കമ്മിറ്റി ആലോചിക്കുന്നുണ്ട്. എന്നാൽ ഫാക്ടറി തുറന്നു പ്രവർത്തിപ്പിക്കാനുള്ള നടപടികൾ വേഗത്തിലാണെന്നും ആരുടെയും പണം നഷ്ടപ്പെടില്ലെന്നുമാണു ബ്രഹ്മഗിരി അധികൃതരുടെ നിലപാട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

