മൂവാറ്റുപുഴ∙ യുദ്ധങ്ങളിൽ വീരമൃത്യു വരിച്ച ജവാന്മാർക്കായി മൂവാറ്റുപുഴയിൽ നിർമിച്ച യുദ്ധ സ്മാരകം ഇന്ന് ഉദ്ഘാടനം ചെയ്യും. എക്സ് സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം (ഇസിഎച്ച്എസ്) ബെനഫിഷ്യറി ട്രസ്റ്റാണ് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് വിട്ടു നൽകിയ 2 സെന്റ് ഭൂമിയിൽ സ്മാരകം നിർമിച്ചത്.യുദ്ധങ്ങളിൽ വീരമൃത്യു വരിച്ച പരം വീര ചക്ര ലഭിച്ച 21 സൈനികരുടെയും കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച വിശ്വനാഥൻ എന്ന സൈനികന്റെയും 1971ലെ യുദ്ധത്തിൽ വീരമൃത്യു വരിച്ച ബി.ഡി.
ആന്റണിയുടെയും, 1999 ലെ കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സന്തോഷ് കുമാറിന്റെയും പേരുകളാണ് യുദ്ധസ്മാരകത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. 7.8 ലക്ഷം രൂപയാണ് നിർമാണ ചെലവ്.
ഇന്ന് രാവിലെ 9.30ന് റിട്ടയേഡ് കമഡോർ പി.
സുരേഷ് യുദ്ധസ്മാരകം ഉദ്ഘാടനം ചെയ്യും. പൊതുജനങ്ങൾക്ക് സന്ദർശിക്കുന്നതിനും, പുഷ്പാർച്ചന നടത്തുന്നതിനുമുള്ള സൗകര്യങ്ങളും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഇസിഎച്ച്എസ് ബെനഫിഷ്യറി ട്രസ്റ്റ് വാർഷിക പൊതുയോഗവും നടക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ ബി.എസ്.
നായർ, ജനറൽ സെക്രട്ടറി സി.പി. വിൻസന്റ്, ട്രഷറർ കെ.പി.
ഏബ്രഹാം, ട്രസ്റ്റ് അംഗം എൻ. പ്രേമൻ പിള്ള എന്നിവർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

