പാട്ടവയൽ ∙ ബത്തേരി–ഗൂഡല്ലൂർ റോഡിൽ വെള്ളിയാഴ്ച രാത്രിയിൽ പരുക്കേറ്റ് അവശനിലയിൽ കണ്ട കാട്ടാനക്കുട്ടിയെ മുത്തങ്ങ വനത്തിൽ വനംവകുപ്പ് ജീവനക്കാർ കണ്ടെത്തി. തമിഴ്നാട് കേരള വനം വകുപ്പ് ജീവനക്കാർ ചേർന്നു നടത്തിയ തിരച്ചിലിൽ പരുക്കേറ്റ നിലയിൽ അമ്മയാനയ്ക്കൊപ്പം കുട്ടിയാനയെ കണ്ടെത്തിയത്.
കടുവയുടെ ആക്രമണത്തിലാണ് ആനക്കുട്ടിക്കു പരുക്കേറ്റതെന്ന് ജീവനക്കാർ പറഞ്ഞു. പിറകിലെ കാലിലാണു പരുക്കേറ്റത്. ഇരു സംസ്ഥാനങ്ങളിലെയും ജീവനക്കാരുടെ സംഘം സംയുക്തമായി ആനക്കുട്ടിയെ നിരീക്ഷിക്കും.
ചികിത്സ നൽകേണ്ട സാഹചര്യം നിലവിലില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

