ചാലക്കുടി ∙ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: തച്ചുടപ്പറമ്പ് പുഞ്ചപ്പാടം റോഡിലൂടെ രാത്രികാലത്തു വാഹനങ്ങളുമായി യാത്ര ചെയ്യുന്നവർ ശ്രദ്ധിച്ചില്ലെങ്കിൽ റോഡിൽ നിലയുറപ്പിച്ച പോത്തുകളെ ഇടിച്ച് അപകടമുണ്ടാകാൻ സാധ്യതയുണ്ട്. രാത്രിയും പകലും പാടശേഖരത്തിലും റോഡിലും യഥേഷ്ടം വിലസുന്ന പോത്തുകൾ അപകട ഭീഷണി ഉയർത്തുകയാണ്. കാൽനടയായി പോകുന്നവരും ഇരുട്ടിൽ പോത്തുകവെ കണ്ട് ഭയപ്പെടുന്നു.
രാത്രിയിൽ റോഡിൽ കയറി നിൽക്കുന്ന ഇവയെ തെരുവു വിളക്കുകൾ ഇല്ലെങ്കിൽ കാണാനുമാകില്ല.
പുല്ലു മേയാനായി പാടശേഖരത്തിൽ വിട്ടിരിക്കുന്ന ഇവയെ കെട്ടിയിടാറില്ല. ഇവ ആരുടേതാണെന്നു ജനപ്രതിനിധികൾ അന്വേഷിച്ചെങ്കിലും നാട്ടുകാർക്കു പോലും അറിയില്ല. ദൂരസ്ഥലങ്ങളിൽ നിന്നു പാടശേഖരത്തിലേക്കു മേയാനായി കൊണ്ടു വിട്ടതാണ് ഇവയെ എന്നാണു കരുതുന്നത്.
ഉടമസ്ഥർ വല്ലപ്പോഴും വന്ന് അന്വേഷിച്ചു മടങ്ങുക മാത്രമാണ്.
പുഞ്ചപ്പാടത്തു കൂടി കടന്നു പോകുന്ന പറയൻതോട്ടിലെ വെള്ളത്തിൽ കിടക്കുകയും പോത്തുകളുടെ പതിവാണ്. പാടത്തെ വരമ്പുകൾ ഇടിച്ചു നശിപ്പിക്കുന്നതായും തോടിന്റെ വശമിടിക്കുന്നതായും പരാതിയുണ്ട്.
ചെറു പ്രായത്തിൽ വാങ്ങി വളർത്തി ഇറച്ചിക്ക് വേണ്ടിയുള്ള പോത്തുകളാണ് ഇവയെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ വാഹനങ്ങൾ ഇവയെ ഇടിക്കാൻ സാധ്യതയുള്ളതിനാൽ ഉടമസ്ഥർ സുരക്ഷ ഉറപ്പുവരുത്തണമെന്നാണ് ആവശ്യം. മുൻപു നടത്തിയ നഗരസഭാ കൗൺസിലിലും ജനപ്രതിനിധികൾ പ്രശ്നം അവതരിപ്പിച്ചിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

