നടവയൽ∙ റോഡ് വികസനത്തിന് തടസ്സമായി നിന്ന മതിൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ പൊളിച്ചുനീക്കി. ബീനാച്ചി– പനമരം റോഡിൽ നടവയൽ പള്ളിക്കയറ്റത്തിൽ സ്വകാര്യ ആശുപത്രിക്ക് എതിർവശത്തുള്ള വാടക കെട്ടിടത്തിന്റെ മതിലാണു ജനകീയ സമിതിയുടെ നേതൃത്വത്തിൽ പൊളിച്ചുനീക്കിയത്.
റോഡ് വികസനത്തിന്റെ ഭാഗമായി ബീനാച്ചി മുതൽ പനമരം ടൗൺ വരെയുള്ള ഭാഗത്തു റോഡിനിരുവശത്തുമുള്ള ഒട്ടേറെ ആളുകൾ സ്ഥലം വിട്ടു നൽകിയെങ്കിലും മതിൽ പൊളിച്ചുനീക്കുന്നതിനെതിരെ കെട്ടിട ഉടമ ഹൈക്കോടതിയിൽ നിന്നും സ്റ്റേ വാങ്ങിയിരുന്നു. ജനകീയ സമിതിയുടെ ഇടപെടൽ മൂലം മതിൽ പൊളിച്ചുനീക്കുന്നതിനു ഉടമസ്ഥൻ അനുവാദം നൽകിയതോടെയാണ് ഇന്നലെ ഇറങ്ങി മതിൽ പൊളിച്ച് റോഡു വികസനത്തിന് സൗകര്യം ഒരുക്കിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

