ബത്തേരി ∙ നഗരസഭയിലെ 36 ഡിവിഷനുകളിലേക്കുമുള്ള സ്ഥാനാർഥികളുടെ അന്തിമപട്ടികയ്ക്ക് എൽഡിഎഫ് അംഗീകാരം നൽകി. പ്രഖ്യാപനം ഇന്നുണ്ടാകും.
ആകെയുള്ള 36 ഡിവിഷനുകളിൽ 29 ഇടത്ത് സിപിഎമ്മും 3 ഇടത്ത് സിപിഐയും രണ്ടിടത്ത് കേരള കോൺഗ്രസ് എമ്മും ഓരോ സീറ്റുകളിൽ ജെഡിഎസ്, ആർജെഡിയും മത്സരിക്കുന്നു. ആകെയുള്ള 36 സീറ്റിൽ 20 ഇടത്തും വനിതകളാണ് എൽഡിഎഫ് സ്ഥാനാർഥികൾ.
ബത്തേരിയിൽ അധ്യക്ഷ സ്ഥാനവും ഇത്തവണ വനിതയ്ക്കാണ്.
ജനറൽ വാർഡായ ഓടപ്പളം ഡിവിഷനിൽ അതേ വാർഡിലെ വനിതാ കൗൺസിലർ പ്രിയ വിനോദിനെ തന്നെ സിപിഎം കളത്തിലിറക്കിയിട്ടുണ്ട്. നിലവിലെ ഉപാധ്യക്ഷ എൽസി പൗലോസ് അവർ പ്രതിനിധീകരിച്ച ബത്തേരി ഡിവിഷനിൽ തന്നെയാണ് മത്സരത്തിനിറങ്ങുന്നത്.
കഴി ഞ്ഞ തവണ ജനറൽ സീറ്റായിരുന്ന ബത്തേരി ഡിവിഷനിൽ വനിതാ സ്ഥാനാർഥിയെ ഇറക്കി നേടിയ വിജയം ആവർത്തിക്കുകയാണു ലക്ഷ്യം. സ്ഥാനാർഥി നിർണയം പൂർത്തിയായതോടെ എൽഡിഎഫ് പ്രചാരണരംഗത്തും സജീവമായി.
ഓരോ ഡിവിഷനിലും സ്ഥാനാർഥികളുടെ മികവാണു പരിഗണിച്ചതെന്ന് സിപിഎം ഏരിയ സെക്രട്ടറി പി.ആർ. ജയപ്രകാശ് പറഞ്ഞു.
യുഡിഎഫ് സ്ഥാനാർഥി നിർണയം ഭൂരിപക്ഷം ഡിവിഷനുകളിലും തീരുമാനമായെങ്കിലും അന്തിമമായിട്ടില്ല.
ഇന്നും നാളെയുമായി സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കാനാകുമെന്നാണു പ്രതീക്ഷയെന്ന് നേതാവ് ഡി.പി. രാജശേഖരൻ പറഞ്ഞു.
എൻഡിഎ ആകട്ടെ 36 ഡിവിഷനിലും സ്ഥാനാർഥികളെ നിർണയിച്ച് ജില്ലാ കമ്മിറ്റിക്ക് കൈമാറിയിരിക്കുകയാണ്. അവിടെ നിന്ന് അംഗീകാരം ലഭിച്ചാൽ പട്ടിക പുറത്തു വിടുമെന്ന് മണ്ഡലം പ്രസിഡന്റ് എ.എസ്.
കവിത പറഞ്ഞു. 36 ഡിവിഷനുകളിൽ 34 ഇടത്ത് ബിജെപിയുടെയും രണ്ടിടത്ത് എൽജെപിയുടെയും സ്ഥാനാർഥികളാണ് ജില്ലാ കമ്മിറ്റിക്ക് സമർപ്പിച്ച പട്ടികയിലുള്ളത്.
എൽഡിഎഫ് സ്ഥാനാർഥികൾ
ഡിവിഷൻ നമ്പർ, ഡിവിഷൻ, സ്ഥാനാർഥി, പാർട്ടി എന്ന ക്രമത്തിൽ
1.ആറാം മൈൽ: അഞ്ജലി (സിപിഎം), 2.ചെതലയം: പി.ആർ.നിഷ(സിപിഎം),3.ചേനാട്: സി.കെ.
സത്യരാജ്(സിപിഐ), 4. വേങ്ങൂർ നോർത്ത്: ബി.എച്ച്.അലിയാർ(സിപിഎം), 5.ഓടപ്പളം: പ്രിയ വിനോദ്(സിപിഎം), 6.വേങ്ങൂർ സൗത്ത്: കെ.റഷീദ് (സിപിഎം), 7.പഴേരി: അബ്ദുൽ ലത്തീഫ് (സിപിഎം), 8.കരുവള്ളിക്കുന്ന്: ടി.കെ.
രമേഷ്(സിപിഎം), 9 ആർമാട്: ഷീബ ചാക്കോ(സിപിഎം), 10.കോട്ടക്കുന്ന്: പി.എസ്.ലിഷ (സിപിഎം), 11.കിടങ്ങിൽ: സി.എം. അനിൽ (സിപിഎം),12.കുപ്പാടി: സുപ്രിയ അനിൽകുമാർ (സിപിഎം), 13.തിരുനെല്ലി: ടോം ജോസ് (കേരള കോൺഗ്രസ്(എം), 14.മന്തൊണ്ടിക്കുന്ന്: എൻ.ബി.ലിജ (ആർജെഡി), 15.
സത്രംകുന്ന്: യു.പി. അബ്ദുൽ ഗഫൂർ (സിപിഎം),
16.ചെറൂർകുന്ന്: ജംഷീർ അലി (സിപിഎം), 17.പാളാക്കര: സുജീഷ് ഏബ്രഹാം(സിപിഎം), 18.തേലംപറ്റ: ടി.കെ.
ശ്രീജൻ(സിപിഎം), 19.തൊടുവട്ടി: ബിന്ദു ചന്ദ്രൻ (സിപിഐ), 20 കൈപ്പഞ്ചേരി: നജ്മു ഗഫൂർ(സിപിഎം), 21 മൈതാനിക്കുന്ന്: റഹ്മത്ത്(സിപിഎം), 22.ഫെയർലാൻഡ്: രേഷ്മ(സിപിഎം), 23 സീക്കുന്ന്: റുബീന (സിപിഎം), 24 കട്ടയാട്: മിനി രാജഗോപാൽ(സിപിഎം), 25.ബത്തേരി: എൽസി പൗലോസ്(സിപിഎം), 26 പള്ളിക്കണ്ടി: നസിയ ബഷീർ (സിപിഎം), 27. മണിച്ചിറ: ഷാമില ജുനൈസ്(സിപിഎം), 28.
കല്ലുവയൽ: ഡോളി (കേരള കോൺഗ്രസ് (എം), 29 പൂമല: എം.എസ് വിശ്വനാഥൻ(സിപിഎം), 30.ദൊട്ടപ്പൻകുളം: എ.പി. പ്രേഷിന്ത്(സിപിഎം), 31 ബീനാച്ചി: കെ.സി.യോഹന്നാൻ(സിപിഎം), 32 പൂതിക്കാട്: ബിന്ദു പ്രമോദ്(സിപിഎം), 33 ചീനപ്പുല്ല്: അമീർ (ജെഡിഎസ്), 34 മന്ദംകൊല്ലി: ഷേർളി കൃഷ്ണൻ (സിപിഎം), 35 പഴുപ്പത്തൂർ: സുമേഷ്(സിപിഐ).
36 കൈവട്ടമൂല: ഹൈറുന്നിസ റിയാസ് (സിപിഎം). …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

