ഫറോക്ക്∙ രണ്ടര വർഷമായി അടഞ്ഞു കിടക്കുന്ന നല്ലൂർ അമ്പലപ്പടി പാതയോരത്തെ ടേക്ക് എ ബ്രേക്ക് ഷെൽറ്റർ (വഴിയോര വിശ്രമകേന്ദ്രം) തുറക്കാൻ നടപടി. ശുചിമുറി സൗകര്യങ്ങൾ ഉൾപ്പെടെ പെട്ടെന്നു തന്നെ ഒരുക്കാനാണ് നഗരസഭ അധികൃതർ പദ്ധതിയിടുന്നത്. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കെട്ടിടം നിർമിച്ച് 3 വർഷം പിന്നിട്ടെങ്കിലും നടത്തിപ്പ് ഏറ്റെടുക്കാൻ ആളെ കിട്ടാത്തതിനാൽ ഷെൽറ്റർ നോക്കുകുത്തിയായി കിടപ്പായിരുന്നു.
ഇതു വ്യാപക പരാതിക്കു ഇടയാക്കിയപ്പോഴാണു താൽക്കാലികമായി തൊഴിലാളികളെ ഒരുക്കി ശുചിമുറി തുറന്നു പ്രവർത്തിപ്പിക്കാൻ നീക്കം തുടങ്ങിയത്. നല്ലൂരിലെ ഫറോക്ക് ഗവ.ഗണപത് യുപി സ്കൂളിനു സമീപം മരാമത്ത് വകുപ്പ് അനുവദിച്ച 3 സെന്റിൽ നഗരസഭ പദ്ധതിയിൽ 12 ലക്ഷം രൂപ ചെലവിട്ടാണ് ടേക്ക് എ ബ്രേക്ക് കെട്ടിടം നിർമിച്ചത്..
600 ചതുരശ്ര അടി വിസ്തീർണത്തിൽ ആധുനിക സംവിധാനത്തോടെ പണിത വിശ്രമകേന്ദ്രത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ശുചിമുറി, ക്ലോക്ക് റൂം, കഫറ്റേരിയ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്.
2022ൽ കെട്ടിടം നിർമിച്ചെങ്കിലും തുറന്നു പ്രവർത്തിക്കാൻ വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ സമയബന്ധിതമായ നടപടിയുണ്ടായില്ല.നിർമാണപ്രവൃത്തി പൂർത്തീകരിക്കാൻ ആവശ്യമായ ഫണ്ട് വകയിരുത്താത്തതായിരുന്നു തിരിച്ചടിയായത്.
വെള്ളവും വെളിച്ചവും ഒരുക്കാൻ നടപടികൾ ഏറെ വൈകി. ഒടുവിൽ ജലപദ്ധതി കണക്ഷനും വൈദ്യുതി കണക്ഷനും ശരിയായപ്പോൾ നടത്തിപ്പ് ചുമതല ഏറ്റെടുക്കാൻ ആരും തയാറാകാത്ത സ്ഥിതി വന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

