മാനന്തവാടി ∙ നഗരത്തിൽ പലയിടങ്ങളിലായി സ്ഥിതിചെയ്യുന്ന സർക്കാർ ഓഫിസുകൾ ഒരു കുടക്കീഴിൽ പ്രവർത്തിക്കുമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു.
മാനന്തവാടിയിൽ നിർമിക്കുന്ന മിനി സിവിൽ സ്റ്റേഷനിലെ പുതിയ അനെക്സ് കെട്ടിട നിർമാണ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
അതിദാരിദ്ര്യമില്ലാത്ത കേരളത്തെ വാർത്തെടുക്കാൻ സർക്കാർ 4 വർഷത്തെ കഠിന ശ്രമം നടത്തിയതെന്നും 62 ലക്ഷം പേർക്ക് എല്ലാ മാസവും 2000 രൂപയുടെ സാമൂഹികക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ സാധിക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്നും മന്ത്രി പറഞ്ഞു.
മന്ത്രി ഒ.ആർ.കേളു അധ്യക്ഷത വഹിച്ചു. 2210 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിൽ റീ-സർവ്വേ ഓഫിസ്, ലോട്ടറി സബ് ഓഫിസ്, ഡിസ്ട്രിക്ട് സ്റ്റാംപ് ഓഫിസ്, താലൂക്ക് ഓഫിസ് എന്നിവയ്ക്കൊപ്പം ടോയ്ലറ്റ് സൗകര്യങ്ങൾ, റാംപ്,, ലിഫ്റ്റ് എന്നിവയും ഉണ്ടാകും. കലക്ടർ ഡി.ആർ.മേഘശ്രീ, മാനന്തവാടി തഹസിൽദാർ പി.യു.സിത്താര, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

