പടിഞ്ഞാറത്തറ∙ ശക്തമായ മഴ തുടർന്നതോടെ ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടർ തുറന്നു. വ്യാഴം രാവിലെ 9ന് ഒരു ഷട്ടർ 10 സെന്റിമീറ്റർ ഉയർത്തിയാണ് വെള്ളം ഒഴുക്കിയത്.
എന്നാൽ വൃഷ്ടി പ്രദേശങ്ങളിൽ മഴ ശക്തമായി തുടർന്നതിനാൽ വൈകിട്ട് 3.45 ന് വീണ്ടും 10 സെന്റീമീറ്റർ കൂടി ഉയർത്തി. 4ന് പരമാവധി സംഭരണ അളവ് 775 മീറ്റർ ആയിരുന്നു. രാവിലെ 775.05 മീറ്റർ ആയതോടെയാണ് സ്പിൽ വേ ഷട്ടർ ഉയർത്തിയത്.
കഴിഞ്ഞ വർഷം ഈ കാലയളവിൽ 774.5 മീറ്റർ ആയിരുന്നു സ്റ്റോക്ക്. പരമാവധി സംഭരണ അളവ് 775.6 മീറ്റർ ആണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

