ശബരിമലയിലെ കുത്തക കടകളുടെ ടെന്‍ഡര്‍ നടപടികളില്‍ അട്ടിമറി നടന്നതായി കണ്ടെത്തി. സംഭവത്തില്‍ ദേവസ്വം ബോര്‍ഡിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പങ്കുള്ളതായി ദേവസ്വം വിജിലന്‍സ് സംശയം പ്രകടിപ്പിച്ചു.
കരാറുകാരുടെ ഫോണ്‍ രേഖകളും വാട്സാപ്പ് സന്ദേശങ്ങളും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഉദ്യോഗസ്ഥരുടെ അനധികൃത ഇടപെടലുകൾ വ്യക്തമായത്. ഇതുസംബന്ധിച്ച സമഗ്രമായ അന്വേഷണ റിപ്പോര്‍ട്ട് നാളെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനു ഔദ്യോഗികമായി കൈമാറും.
ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ വകുപ്പുതല നടപടികള്‍ സ്വീകരിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നാളെ ചേരുന്ന പ്രത്യേക ബോര്‍ഡ് യോഗം പരിഗണിക്കും. ടെന്‍ഡര്‍ രേഖകളുടെ പവിത്രതയും രഹസ്യസ്വഭാവവും നഷ്ടപ്പെടുകയും ലേലത്തില്‍ പങ്കെടുത്ത വ്യക്തികളുടെ വിവരങ്ങള്‍ പുറത്താവുകയും ചെയ്തതിനെ തുടര്‍ന്ന് ബോര്‍ഡ് ഈ ടെന്‍ഡര്‍ റദ്ദാക്കി റീ ടെന്‍ഡര്‍ ചെയ്യാൻ തീരുമാനിച്ചിരുന്നു.
ലേല നടപടികളില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍ ചോരാനുണ്ടായ സാഹചര്യം, രേഖകള്‍ കൈകാര്യം ചെയ്ത രീതിയിലെ വീഴ്ചകള്‍, വിവരങ്ങള്‍ പുറത്തുവിട്ടതിന് പിന്നിലെ ഗൂഢാലോചന എന്നിവയാണ് വിജിലന്‍സ് സംഘം പ്രധാനമായും അന്വേഷണ വിധേയമാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

