ബത്തേരി ∙ കൃഷിമേഖലയിൽ ഊന്നിയും ഗോത്രവിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ടും വിനോദസഞ്ചാരമേഖലയിലുൾപെടെ അടിസ്ഥാനവികസനം സാധ്യമാക്കിയും പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുമുള്ള സുസ്ഥിരവികസനമാണു വയനാടിന്റെ മികച്ച ഭാവിക്ക് ആവശ്യമെന്ന പ്രഖ്യാപനമായി മലയാള മനോരമ ആശയക്കൂട്ടായ്മ. ജില്ലാ രൂപീകരണത്തിന്റെ 45ാം വാർഷികത്തോടനുബന്ധിച്ച്, വയനാടിന്റെ ഭാവി–പ്രതീക്ഷകളും പ്രതിസന്ധികളും എന്ന വിഷയത്തിൽ ബത്തേരി സപ്ത റിസോർട്ട് ആൻഡ് സ്പായുടെ സഹകരണത്തോടെയായിരുന്നു ആശയക്കൂട്ടായ്മ.
വയനാടിനു പിറന്നാൾ സമ്മാനമെന്നോണം നൂതനവും മൗലികവുമായ ഒട്ടേറെ ആശയങ്ങൾ കൂട്ടായ്മയിൽ ഉരുത്തിരിഞ്ഞു. വികസനപ്രവർത്തനങ്ങൾക്ക് ഇടങ്കോലിടുന്ന വിധത്തിലുള്ള ഉദ്യോഗസ്ഥ കടുംപിടിത്തങ്ങൾ അവസാനിപ്പിക്കണമെന്ന് ചർച്ചയിൽ അഭിപ്രായമുയർന്നു.
വയനാട്ടിലൂടെ റെയിൽ, വ്യോമ ഗതാഗതം സാധ്യമാക്കാനും രാത്രിയാത്രാ നിരോധനം അവസാനിപ്പിക്കാനും കക്ഷിരാഷ്ട്രീയ–പ്രാദേശിക വ്യത്യാസങ്ങൾ മാറ്റിവച്ചുകൊണ്ട് ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. പരിസ്ഥിതിയെ സംരക്ഷിക്കാനെന്ന പേരിൽ നടപ്പാക്കുന്ന അശാസ്ത്രീയവും അയുക്തികവുമായ നിയന്ത്രണങ്ങൾ പുന:പരിശോധിക്കാനുള്ള രാഷ്ട്രീയ സമ്മർദം ഉയരണം.
ഗോത്രവിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ യുവാക്കൾക്കു ജോലി ഉറപ്പാക്കുന്നതിനു പ്രഥമ പരിഗണന വേണം. ചികിത്സാ–വിദ്യാഭ്യാസ രംഗത്ത് ഇനിയും തുടരുന്ന പോരായ്മകൾ പരിഹരിക്കാൻ ഇടപെടലുണ്ടാകണം.ഗതാഗതമേഖലയിലുൾപെടെയുള്ള വൻകിട
പദ്ധതികൾ സമയബന്ധിതമായും പാരിസ്ഥിതികാഘാതം പരമാവധി കുറച്ചും നടപ്പാക്കണം.
വയനാടിന്റെ സംസ്കാരവും പാരമ്പര്യവും നിലനിർത്തിയും സംരക്ഷിച്ചും ടൂറിസം പദ്ധതികൾ ആവിഷ്കരിക്കണം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുള്ള തനതു സാംസ്കാരിക ഉത്സവങ്ങളുടെ മാതൃകയിൽ ടൂറിസം വികസനത്തിനുതകുന്ന സാംസ്കാരിക പരിപാടികൾ വയനാട്ടിലും നടത്തണമെന്നും ആശയക്കൂട്ടായ്മയിൽ പ്രതിനിധികൾ പറഞ്ഞു. എഴുത്തുകാരനും ശുചിത്വമിഷൻ മുൻ ഡയറക്റുമായ സി.വി.
ജോയി മോഡറേറ്ററായി. എംഎൽഎമാരായ ഐ.സി.
ബാലകൃഷ്ണൻ, ടി. സിദ്ദീഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ബത്തേരി നഗരസഭാധ്യക്ഷൻ ടി.കെ.
രമേശ്, മാനന്തവാടി നഗരസഭാ ഉപാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ,
സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ്, സിപിഐ സംസ്ഥാന കൗൺസിൽ അംഗം പി.എം.
ജോയി, ബിജെപി സംസ്ഥാനസമിതിയംഗം അഡ്വ. പി.സി.
ഗോപിനാഥ്, കേരള കോൺഗ്രസ്(എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ. ദേവസ്യ, മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.
മുഹമ്മദ്, വയനാട് പ്രകൃതിസംരക്ഷണസമിതി പ്രസിഡന്റ് എൻ. ബാദുഷ, വയനാട് ടൂറിസം ഓർഗനൈസേഷൻ സെക്രട്ടറി സൂർജിത് രാധാകൃഷ്ണൻ, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് ജോജിൻ ടി.
ജോയി, മഹിളാ സമഖ്യ ജില്ലാ കോ ഓർഡിനേറ്റർ വി.ഡി. അംബിക, ഇന്ദിരാജി വിമൻസ് സൊസൈറ്റി സെക്രട്ടറി ഷീജ ഫ്രാൻസിസ്,
വയനാട് നീലഗിരി എൻഎച്ച് ആൻഡ് റയിൽവേ ആക്ഷൻ കമ്മിറ്റി ചെയർമാൻ ടി.എം.
റഷീദ്,ഹൈക്കോർട്ട് ഡയറക്ടഡ് ടാസ്ക് ഫോഴ്സ് ചെയർമാൻ പോൾ മാത്യൂസ്, വോണ്യു ഐടി സൊലൂഷൻസ് സിഇഒ അലൻ റിന്റോൾ, പുൽപള്ളി പഴശ്ശിരാജാ കോളജ് വിദ്യാർഥി കെ. അഫ്സൽ എന്നിവരാണ് ആശയക്കൂട്ടായ്മയിൽ പ്രതിനിധികളായെത്തിയത്. മലയാള മനോരമ വയനാട് ചീഫ് റിപ്പോർട്ടർ ഷിന്റോ ജോസഫ്, ബത്തേരി സപ്ത റിസോർട്ട് ആൻഡ് സ്പാ ജനറൽ മാനേജർ രാമനുണ്ണി സി.
നായർ എന്നിവർ പ്രസംഗിച്ചു.
ആശയക്കൂട്ടായ്മയിലെ പ്രധാന നിർദേശങ്ങൾ
∙ വയനാടിനു വേണം, പുതിയ ടൂറിസം നയം
∙ കാർഷികോൽപന്നങ്ങളുടെ കയറ്റുമതി എളുപ്പത്തിലാക്കാൻ പുതിയ എയർപോർട്ട്
∙ അഗ്രിക്കൾച്ചറൽ ടൂറിസം, ഹെൽത്ത് ടൂറിസം പദ്ധതികൾ നടപ്പിലാക്കണം
∙ ഗോത്ര പാരമ്പര്യ അറിവുകൾ ഉൾപെടുത്തി രാജ്യാന്തര ആയുർവേദ ആശുപത്രി
∙ ഐടി വികസനത്തിനായി വയനാട് ഐടി ഹബ് ബ്രാൻഡ് വർക് സ്പെയ്സുകൾ
∙ വന്യജീവി പ്രശ്നത്തിനു ശാശ്വത പരിഹാരം കാണണം
∙ കെട്ടിട നിർമാണ നിയന്ത്രണത്തിൽ മാറ്റം വരുത്താൻ ഭൂമിശാസ്ത്ര പഠനം നടത്തണം
∙ പിടികൂടുന്ന വന്യജീവികളെ ഹോസ്പെയ്സ് സെന്ററിൽനിന്നു മാറ്റി സഫാരി പാർക്ക്
∙ കൃഷ്ണഗിരി സ്റ്റേഡിയത്തിൽ രാജ്യാന്തര കായികപരിശീലന കേന്ദ്രം
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

