തൃശൂർ ∙ അയ്യന്തോൾ തൃക്കുമാരകുടം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ തീപിടിത്തം. രാത്രി 9 മണിയോടെയാണു സംഭവം.
ക്ഷേത്രത്തിന്റെ തിടപ്പള്ളിയിൽ നിന്നാണു തീ പടർന്നതെന്നു കരുതുന്നു. തിടപ്പള്ളി മുക്കാൽ ഭാഗവും കത്തി നശിച്ചു.
സമീപത്തുള്ള മനയിലെ കുടുംബാംഗമാണു തിടപ്പള്ളിക്കു സമീപത്തു നിന്നു തീ ഉയരുന്നത് ആദ്യം കണ്ടത്. ഉടൻ ഫയർ ഫോഴ്സിനെ അറിയിച്ചു.
ഫയർഫോഴ്സ് സ്ഥലത്ത് എത്തുന്നതിനു മുൻപു തന്നെ തീ പടർന്നു. ആദ്യം എത്തിയ യൂണിറ്റിന് തീ അണയ്ക്കാൻ സാധിച്ചില്ല.
രണ്ടാമത് എത്തിയ യൂണിറ്റ് കൂടി ചേർന്നാണു തീ അണച്ചത്. ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി പഴയ മരത്തടികളും മറ്റും തിടപ്പള്ളിക്കു സമീപം കൂട്ടിയിട്ടിരുന്നു. തീ പടരാൻ കാരണമായത് ഇതായിരിക്കാമെന്ന് കരുതുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

