പാലക്കാട് / തൃശൂർ ∙ ഷൊർണൂർ ത്രാങ്ങാലിയിലെ കരിങ്കൽ ക്വാറിയിൽ 19 ദിവസം പ്രായമായ ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ആറ്റൂർ ഭഗവതിക്കുന്നിൽ താമസിക്കുന്ന യുവതി പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹമാണെന്ന് അന്വേഷണത്തിൽ വ്യക്തമായതോടെ അവർക്കെതിരെ ചെറുതുരുത്തി പൊലീസ് കേസെടുത്തു. ഗർഭിണിയായ യുവതി ശുചിമുറിയിൽ പ്രസവിച്ച ശേഷം നവജാത ശിശുവിനെ കരിങ്കൽക്വാറിയിൽ ഉപേക്ഷിച്ചുവെന്നാണു വിവരം.
പ്രസവശേഷം ശിശുവിനെ ബാഗിലാക്കി സൂക്ഷിക്കുകയും ആർത്തവസമയത്തെ അമിത രക്തസ്രാവമാണെന്നു വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. തുടർന്നു മൃതദേഹം അടങ്ങിയ ബാഗുമായി ആറ്റൂരിലെ ഭർതൃവീട്ടിൽ നിന്നു കൂനത്തറയിലെ സ്വന്തം വീട്ടിൽ വന്നു.
ബാഗിൽ രക്തം പുരണ്ട
തുണികളാണെന്നു വീട്ടുകാരെ ധരിപ്പിക്കുകയും അത് ഉപേക്ഷിക്കാനായി ആവശ്യപ്പെടുകയും ചെയ്തു. ഉള്ളിൽ ശിശുവിന്റെ മൃതദേഹമുണ്ടെന്ന വിവരം അറിയാതെ സഹോദരനാണു സമീപത്തെ ക്വാറിയിൽ ബാഗ് ഉപേക്ഷിച്ചത്.പ്രസവശേഷം ശാരീരിക അവശതകൾ നേരിട്ട
യുവതി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടിയിരുന്നു. സംശയം തോന്നിയ ഡോക്ടർമാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണു യുവതി വിവരങ്ങൾ പറഞ്ഞത്. ഇവർ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
രണ്ടു കുട്ടികളുടെ അമ്മയാണു യുവതി.
ശുചിമുറിയിൽ വച്ചു പ്രസവിച്ച ശേഷം കുഞ്ഞിന്റെ മുഖത്തു വെള്ളമൊഴിച്ചു കൊന്നതാകാം എന്ന സംശയം പൊലീസിനുണ്ട്. മറ്റാർക്കെങ്കിലും സംഭവത്തിൽ പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. യുവതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചെറുതുരുത്തി എസ്എച്ച്ഒ വി.വിനുവിന്റെ നേതൃത്വത്തിലാണു പൊലീസ് മൃതദേഹം കണ്ടെടുത്തത്.
എസ്ഐ ജമാലുദ്ദീൻ, സീനിയർ സിപിഒ ഒ.പ്രശോഭ് എന്നിവർ അടങ്ങിയ സംഘം ആറ്റൂരിലെത്തി തെളിവു ശേഖരിച്ചു. ഫൊറൻസിക് വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

