പുത്തൻചിറ ∙ നെൽക്കർഷകരെ ആശങ്കയിലാക്കി ഇലചുരുട്ടിപ്പുഴു വ്യാപകമാകുന്നു. വില്വമംഗലം അടക്കമുള്ള പാടശേഖരങ്ങളിൽ വലിയ തോതിൽ നെൽച്ചെടികൾ നശിച്ചിട്ടുണ്ട്.
150 ദിവസം കൊണ്ട് വിളവെടുപ്പിനൊരുങ്ങുന്ന പെന്മണി വിത്താണ് പാടശേഖരങ്ങളിൽ വിതച്ചത്. 90 ദിവസം മൂപ്പുള്ള നെൽച്ചെടികളിൽ ഭൂരിഭാഗവും കതിരിട്ടു തുടങ്ങി.
തളിരിലകളിൽ പറ്റിച്ചേർന്നിരിക്കുന്ന പുഴുക്കൾ തണ്ടിലെ നീര് വലിച്ചെടുക്കുന്നതോടെ നെൽച്ചെടികൾ ഉണങ്ങാൻ തുടങ്ങും. ക്രമേണ കരിഞ്ഞുപോകുന്നതായും കർഷകർ പറയുന്നു.
നെല്ലിന്റെ തളിരിലകളെ പുഴു താവളമാക്കുന്നതോടെ ഇല ചുരുണ്ടു പോകും.
കടപ്പുഴുവും നെൽച്ചെടികളിൽ വ്യാപകമായിട്ടുണ്ട്. ഉപ്പുവെള്ള ഭീഷണി നേരിടുന്ന ഒട്ടേറെ പാടശേഖരങ്ങളുണ്ട് ഈ മേഖലയിൽ. ജലാശയങ്ങളിൽ ബണ്ടുകൾ നിർമിച്ചാണ് കർഷകർ പാടങ്ങളിൽ കൃഷിയിറക്കുന്നത്.
വലിയ തോതിൽ സാമ്പത്തിക നഷ്ടം ഇതുവഴി കർഷകർ നേരിടുന്നുണ്ട്. ഇതിനിടെയാണ് നെൽച്ചെടികളിൽ കീടബാധയുമുള്ളത്. പുഴുവിനെ തുരത്താനുള്ള പ്രതിരോധ മരുന്നിന്റെ ഭീമമായ വിലയും തളിക്കാനുള്ളവർക്കു നൽകേണ്ട
കൂലിയും ഇരട്ടി ബാധ്യതയിലേക്ക് തള്ളിവിടുമെന്നും കർഷകർ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

