പെരുമ്പിലാവ് ∙ സെന്ററിൽ കുടിവെള്ള പൈപ്പ് സ്ഥാപിക്കാൻ ജലഅതോറിറ്റി കുഴിച്ച കുഴി പണി മുഴുവനാകും മുൻപു കെഎസ്ടിപിയുടെ കരാറുകാരൻ മൂടി. പൈപ്പ് സ്ഥാപിക്കൽ പൂർണമാകാത്തതിനാൽ കടവല്ലൂർ പഞ്ചായത്തിലെ അഞ്ഞൂറോളം കുടുംബങ്ങൾ കുടിവെള്ളം കിട്ടാതെ ബുദ്ധിമുട്ടുന്നതു കണക്കിലെടുക്കാതെയാണു സർക്കാർ വകുപ്പുകളുടെ വടംവലി.
പെരുമ്പിലാവ് കോഴിക്കോട് റോഡിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. റോഡരികിൽ നിരത്തിയ കരിങ്കൽ അടിത്തറയിൽ (ജിഎസ്ബി) മണ്ണു കലർന്നതാണ് കെഎസ്ടിപിയെ പ്രകോപിപ്പിച്ചത്.
കേടുവന്ന ജിഎസ്ബിക്ക് നഷ്ടപരിഹാരം നൽകണം എന്നാണ് ആവശ്യം.
സംസ്ഥാനപാതയുടെ പണികൾ തുടങ്ങിയതു മുതൽ കെഎസ്ടിപിയും ജലഅതോറിറ്റിയും തമ്മിൽ പ്രശ്നങ്ങളുണ്ട്. കെഎസ്ടിപിയുടെ ചുമതലയിലുള്ള സംസ്ഥാനപാതയുടെ ഭാഗത്തു പണികൾ നടത്തുമ്പോൾ കെഎസ്ടിപിയിൽനിന്ന് അനുമതി വാങ്ങണമെന്നാണു ചട്ടം എന്നു അവരുടെ ഉദ്യോഗസ്ഥർ പറയുന്നു.
പെരുമ്പിലാവിൽ കുഴി കുഴിക്കാൻ അനുമതി വാങ്ങിയിരുന്നില്ലെന്നാണ് വാദം. സംസ്ഥാനപാത നവീകരണത്തിന്റെ ഭാഗമായി ജല അതോറിറ്റിയുടെയും കെഎസ്ടിപിയുടെയും ജോലികൾ നടത്തുന്നുണ്ട്.
മാറ്റി സ്ഥാപിച്ച തൃത്താല കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പുകളുടെ കണക്ഷൻ നൽകുന്ന ജോലികളാണ് ജലഅതോറിറ്റിയുടെ ഭാഗത്തു ബാക്കിയുള്ളതെന്നു പറയുന്നു. ഈ കണക്ഷനുകൾ പുനഃസ്ഥാപിക്കാൻ വൈകുന്നതിനാൽ ഒട്ടേറെ പേരാണു കുടിവെള്ള ക്ഷാമം നേരിടുന്നത്.
കൊരട്ടിക്കര, കടവല്ലൂർ, വട്ടമാവ് തുടങ്ങിയ മേഖലകളിൽ പ്രശ്നം രൂക്ഷമാണ്. കിണറുകൾ ഇല്ലാത്തതിനാൽ ഭൂരിഭാഗം പേരും പൈപ്പ് വെള്ളമാണ് ആശ്രയിക്കുന്നത്.
2 മാസത്തിലേറെയായി ഈ ഭാഗങ്ങളിലേക്കു ജലഅതോറിറ്റിയുടെ വെള്ളം ലഭിക്കുന്നില്ല. മഴക്കാലം കഴിഞ്ഞതോടെ മറ്റു കുടിവെള്ളശ്രോതസ്സുകളിലും ജലലഭ്യത കുറഞ്ഞു.
ലോറികളിൽ എത്തിക്കുന്ന വെള്ളമാണു നിലവിൽ മിക്കവരും ആശ്രയിക്കുന്നത്. പെരുമ്പിലാവ് അൻസാർ സ്കൂളിനു സമീപവും പെട്രോൾ പമ്പിനു സമീപവും പ്രിയദർശിനി നഗറിനു സമീപവുമായി 3 സ്ഥലങ്ങളിലാണു കണക്ഷൻ നൽകാനുള്ളത്.
അടുത്ത മാസം എട്ടോടെ പണി പൂർത്തിയാക്കാനായിരുന്നു പദ്ധതി. തർക്കം പരിഹരിക്കുന്നതിന്റെ ഭാഗമായി ഇന്നലെ ഉച്ചയ്ക്കു ജലഅതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയറും അസി.
എൻജിനീയറും കെഎസ്ടിപി ഉദ്യോഗസ്ഥനും സംഭവസ്ഥലത്തെത്തി കടവല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ഐ.രാജേന്ദ്രന്റെ സാന്നിധ്യത്തിൽ ചർച്ച നടത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

