ശബരിമല ∙ സന്നിധാനത്തിന്റെ സുരക്ഷയ്ക്കു നിരീക്ഷണം ശക്തമാക്കി ദേവസ്വം ബോർഡും പൊലീസും ഒരുക്കിയിട്ടുള്ളത് 435 ക്യാമറകൾ. ഇതിൽ ദേവസ്വം ബോർഡിനു 345, പൊലീസിനു 90 ക്യാമറകളുമാണുള്ളത്.
സന്നിധാനത്തേക്കു വരുന്ന തീർഥാടകനെ ചാലക്കയം മുതൽ പാണ്ടിത്താവളം വരെ നിരീക്ഷിക്കാനുള്ള സംവിധാനം ഉണ്ട്. അടിയന്തര സംഭവങ്ങളോ തിരക്ക് വർധിക്കുന്ന സാഹചര്യമോ ഉണ്ടായാൽ ഉടൻ നടപടിയെടുക്കാൻ ഈ സംവിധാനം സഹായകരമാകും.
പൊലീസിനു ചാലക്കയം മുതൽ പാണ്ടിത്താവളം 90 ക്യാമറ ഉണ്ട്. പ്രധാന കേന്ദ്രങ്ങളിലാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്.
സന്നിധാനത്തെ മരാമത്ത് കെട്ടിടത്തിലാണ് ഇതിനുള്ള കൺട്രോൾ റൂം സ്ഥാപിച്ചിട്ടുള്ളത്. സന്നിധാനവും പരിസരവും 24 മണിക്കൂറും നിരീക്ഷണ വലയത്തിലാണ്.
പൊലീസും ദേവസ്വം ബോർഡും പ്രത്യേകം സജ്ജീകരിച്ച കൺട്രോൾ റൂമുകൾ മുഖേനയാണ് ഈ നിരീക്ഷണ സംവിധാനം ഏകോപിപ്പിക്കുന്നത്.
മരക്കൂട്ടം, നടപ്പന്തൽ, സോപാനം, ഫ്ലൈഓവർ, മാളികപ്പുറം, പാണ്ടിത്താവളം ഉൾപ്പെടെയുള്ള ഇടങ്ങൾ നിരീക്ഷണ പരിധിയിൽ കൊണ്ടുവരുന്ന വിധമാണു ദേവസ്വം ബോർഡ് ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്. പൊലീസും ദേവസ്വം ബോർഡും പരസ്പരം സഹകരിച്ചു വിവരങ്ങൾ പങ്കുവയ്ക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

