പുത്തൂർ ∙ സുവോളജിക്കൽ പാർക്ക് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് 28ന് പുത്തൂരിൽ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് മന്ത്രി കെ.രാജൻ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വരുന്നതിന്റെ ഭാഗമായി കുട്ടനെല്ലൂർ ദേശീയപാത തൊട്ട് പുത്തൂർ വരെ 4 മണി മുതൽ ഗതാഗത നിയന്ത്രണം ഉണ്ടാകും.
ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്നവർ അതിനു മുൻപേ പാർക്കിൽ എത്തണം. വൈകിട്ട് 3 നു ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമായ ഘോഷയാത്രകൾ ആരംഭിക്കും. പുത്തൂർ പള്ളി പരിസരത്തു നിന്നും, പയ്യപ്പിള്ളി മൂലയിൽ പുത്തൂർ സൂ ഹോസ്പിറ്റൽ പരിസരത്തു നിന്നുമാണ് ഘോഷയാത്രകൾ ആരംഭിക്കുന്നത്.
തൃശൂർ, പുത്തൂർ റൂട്ടിൽ ഓടുന്ന 22 സ്വകാര്യ ബസുകൾ ഉദ്ഘാടന പരിപാടിക്ക് വരുന്നവരെ സൗജന്യമായി എത്തിക്കാമെന്ന് ഏറ്റിട്ടുണ്ട്. വെട്ടുകാട് പുത്തൂർ റസിഡൻസി ഹോട്ടലിന് സമീപത്തും പൊന്നൂക്കര വളവ് ഭാഗത്തുമാണ് ബസുകൾ ഉൾപ്പെടെ കൂടുതൽ വാഹനങ്ങൾ ഉൾക്കൊള്ളുന്ന പ്രധാന പാർക്കിങ് കേന്ദ്രങ്ങൾ.
ഇതിനു പുറമേ, പുത്തൂർ ഫൊറോന പള്ളി അങ്കണം, പുത്തൂർ പഞ്ചായത്ത് മൈതാനം, പുത്തൂർ പുഴയോരം പാർക്ക്, എരവിമംഗലം ഷഷ്ടി പറമ്പ്, കൈനൂർ ശിവക്ഷേത്ര മൈതാനം, പാറോത്ത് വഴിയിലെ സുറിയാനി പള്ളി പരിസരം എന്നിവിടങ്ങളിലും പാർക്കിങ്ങിന് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
വിശിഷ്ട അതിഥികളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ സുവോളജിക്കൽ പാർക്കിനുള്ളിൽ ആണ് സൗകര്യം ഒരുക്കിയിട്ടുള്ളത്. പാർക്കിങ് കേന്ദ്രങ്ങളിലേക്ക് പൊലീസിന്റെയും വൊളന്റിയർമാരുടെയും സഹായവും ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

