കാഞ്ഞിരപ്പുഴ ∙ അട്ടപ്പാടി–ചിന്നത്തടാകം റോഡിൽ തെങ്കര ആനമൂളിയിലെ കനാൽപാലം നിർമാണം പൂർത്തിയാകാത്തതിനാൽ കാഞ്ഞിരപ്പുഴയിൽനിന്നു കനാൽ വഴിയുള്ള വെള്ളം വിതരണം തടസ്സപ്പെടുമെന്ന ആശങ്കയിൽ. ഡിസംബർ ആദ്യവാരം മുതൽ വെള്ളം വിതരണം ആരംഭിക്കണം എന്നാവശ്യവുമായി കർഷകരും രംഗത്ത്.
നിർമാണ പ്രവൃത്തികൾ എത്രയും വേഗം പൂർത്തിയാക്കണമെന്നാവശ്യം ശക്തം. കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയിൽ നിന്നുള്ള വലതുകര കനാലിലാണ് ഈ അവസ്ഥ. റോഡ് നിർമാണത്തിന്റെ ഭാഗമായി കനാലിനു മുകളിലൂടെ പാലം നിർമിച്ചെങ്കിലും അനുബന്ധ പ്രവൃത്തികൾ പൂർത്തിയായിട്ടില്ല.
കനാലിൽ മണ്ണു നിറഞ്ഞിരിക്കുന്നു. കൂടാതെ മഴ പെയ്യുമ്പോൾ റോഡിൽ നിന്നു വെള്ളം കുത്തിയൊഴുകിയെത്തുന്നതും കനാലിലേക്കാണ്.
ഇതോടെ കനാലിലൂടെയുള്ള ജലവിതരണം പൂർണമായും തടസ്സപ്പെടുന്ന സ്ഥിതിയിലാണ്. കൈതച്ചിറ, മേലാമുറി, ചിറപ്പാടം, ചേറുംകുളം, മെഴുകുംപാറ, തത്തേങ്ങലം എന്നീ പ്രദേശങ്ങളിലെ നൂറുകണക്കിനു കർഷകരാണു കനാൽ വെള്ളത്തെ ആശ്രയിക്കുന്നത്. തങ്ങളുടെ കൃഷിക്കായി ഡിസംബർ ആദ്യവാരം മുതൽ വെള്ളം വേണമെന്നു ജലസേചന വകുപ്പിനോടും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.
വെള്ളം തുറന്നുവിടാൻ അധികൃതർ ഒരുക്കമാണെങ്കിലും നിർമാണം പൂർത്തിയാകാത്തതും മണ്ണും മറ്റും നീക്കം ചെയ്യാത്തതും കാരണം കർഷകർക്കു ഗുണം ലഭിക്കില്ല. ഡിസംബറിനുള്ളിൽ മറ്റു നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കി ജലവിതരണം നടത്തിയില്ലെങ്കിൽ കർഷകർ ദുരിതത്തിലാകും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

