ചാലക്കുടി ∙ പ്രാഥമിക അറ്റകുറ്റ പണികൾക്കും ബല പരിശോധനകൾക്കുമായി അടച്ച പാലം തുറന്നതോടെ മേഖലയിൽ ദിവസങ്ങളായി തുടർന്ന ഗതാഗതക്കുരുക്കിന് അയവായി. പാലത്തിനു മറ്റു ബലക്ഷയങ്ങളൊന്നുമില്ലെന്നു കണ്ടെത്തിയെങ്കിലും ബെയറിങ്ങുകൾ മാറ്റി സ്ഥാപിക്കണം.
ഇതിനായി തൃശൂർ പൂരത്തിനു ശേഷം വീണ്ടും പാലം അടച്ചിടും. ഇതിനു കലക്ടറുടെ അനുമതി ലഭിക്കണം.
അതിനു മുൻപ് പൊലീസ്, മോട്ടർ വാഹന വകുപ്പ് എന്നിവ യോഗം ചേർന്നു ഇതു സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കും.
ബെയറിങ് മാറ്റി സ്ഥാപിക്കാൻ രണ്ടാഴ്ചയെങ്കിലും വേണ്ടി വരുമെന്നാണു കരുതുന്നതെന്നു ദേശീയപാത ബ്രിജസ് വിഭാഗം അധികൃതർ അറിയിച്ചു. പാലത്തിന്റെ തൂണുകൾക്കും സ്പാനിനും ഇടയിലുള്ള റബറും ലോഹവും ചേർന്ന മിശ്രിതം ഉപയോഗിച്ചു നിർമിച്ചതാണു ബെയറിങ്.
25 വർഷം മുൻപു മാറ്റി സ്ഥാപിച്ച ബെയറിങ്ങാണു തേയ്മാനത്തെ തുടർന്ന് മാറ്റുന്നത്. 27നോ 28നോ പാലം അടയ്ക്കാനാണു സാധ്യതയെന്ന് നേരത്തെ അധികൃതർ അറിയിച്ചിരുന്നെങ്കിലും വൈകുമെന്നാണ് സൂചന.
പാലം അടച്ചതോടെ 6 ദിവസം എറണാകുളം ഭാഗത്തേക്കു പോകുന്ന പാലത്തിലൂടെയായിരുന്നു ഇരുദിശകളിലേക്കും വാഹനങ്ങൾ കടത്തി വിട്ടിരുന്നത്.
പരിശോധനകൾക്കായി ചാലക്കുടിപ്പാലത്തിന്റെ സ്പാനുകൾ യോജിപ്പിച്ച ഭാഗങ്ങളിലെ ടാറിങ് മുറിച്ചു നീക്കിയിരുന്നു. വൃത്താകൃതിയിൽ പല ഭാഗത്തായി ദ്വാരം ഇടുകയും ചെയ്തിരുന്നു.
ഇവയെല്ലാം പൂർവ സ്ഥിതിയിലാക്കിയ ശേഷമാണ് പാലം വാഹനങ്ങൾക്കായി തുറന്നു നൽകിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

