നിരൂപക ശ്രദ്ധ നേടിയ ‘റോഷാക്കി’ന് ശേഷം സംവിധായകൻ നിസാം ബഷീർ ഒരുക്കുന്ന പുതിയ ചിത്രം ഐ നോബഡി പ്രദർശനത്തിനൊരുങ്ങുന്നു. ജൂലൈ 9-നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.
സെൻസർ ബോർഡിന്റെ യു/എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം തിയേറ്ററുകളിൽ വലിയ പ്രതീക്ഷയാണ് ഉയർത്തുന്നത്. പൃഥ്വിരാജ് സുകുമാരനും പാർവതി തിരുവോത്തും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം, ഒരു ബാങ്ക് മോഷണത്തെ ആസ്പദമാക്കിയുള്ള ഹീസ്റ്റ് ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്നു.
‘എന്ന് നിന്റെ മൊയ്തീൻ’, ‘കൂടെ’ എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സമീർ അബ്ദുളാണ് തിരക്കഥാകൃത്ത്.
ചിത്രത്തിലെ മറ്റ് പ്രധാന താരനിരയിൽ ഹക്കിം ഷാജഹാൻ, അശോകൻ, വിജയരാഘവൻ, മധുപാൽ, ശങ്കർ രാമകൃഷ്ണൻ, നക്ഷത്ര, ഐറാ, നിഷാന്ത് സാഗർ, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാൽ, ഖാലിദ് റഹ്മാൻ, സഞ്ജു ശിവറാം, സുധി കോപ്പ, ബീന ചന്ദ്രൻ, സന അൽതാഫ്, കൃഷ്ണൻ ബാലകൃഷ്ണൻ, ദിനേശ് ആലപ്പുഴ, റോണി വർഗീസ്, മനോജ് കെ യൂ, ഇർഷാദ് അലി, സുധി കോഴിക്കോട്, മഹേന്ദ്രൻ, ആൽബിൻ അലക്സ്, ജിതിൻ മദനൻ എന്നിവർ അണിനിരക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസും ഇ4 എക്സ്പെരിമെന്റസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് ജേക്സ് ബിജോയ് സംഗീതം പകരുന്നു.
ചിത്രത്തിലെ “ആന്തം ഓഫ് നോബഡി” എന്ന ഗാനം ഇതിനകം തന്നെ ശ്രദ്ധേയമായിട്ടുണ്ട്. സുധീർ യദുവംശി, ബിജോർൺ, സിമ്രാൻ കൗർ എന്നിവരാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
സിദ് കൗശലാണ് വരികൾ എഴുതിയത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന സിനിമയിൽ വാനിക്ക് ബെൻ, കലൈ കിംഗ്സ്റ്റൺ, അമിത് ജോളി ബാസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ ഹൈ വോൾടേജ് ആക്ഷൻ രംഗങ്ങളും കാർ ചേസുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ദിനേശ് പുരുഷോത്തമനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് റമീസ് എംബിയും സൗണ്ട് ഡിസൈനിംഗ് നിക്സൺ ജോർജുമാണ്.
ചിത്രത്തിന്റെ നിർമ്മാണത്തിൽ സുപ്രിയ മേനോൻ, മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ പങ്കാളികളാകുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

