ഉപയോക്താക്കൾക്ക് കൂടുതൽ മികച്ച അനുഭവങ്ങൾ സമ്മാനിക്കാൻ പുതിയ സോഫ്റ്റ്വെയർ ഫീച്ചറുകളുമായി ഗൂഗിൾ എത്തുന്നു. ഇതിന്റെ ഭാഗമായി പിക്സൽ ബഡ്സ് ആപ്പിൽ വോയ്സ് അധിഷ്ഠിത നിയന്ത്രണങ്ങൾ സാധ്യമാക്കുന്ന പുതിയ അപ്ഡേറ്റ് കമ്പനി പുറത്തിറക്കി.
ഇനി മുതൽ ആപ്പ് തുറന്ന് മെനുകൾ പരിശോധിക്കാതെ തന്നെ ജെമിനി വഴി ഓഡിയോ ക്രമീകരണങ്ങളും മറ്റ് ഇയർബഡ് സെറ്റിങ്സുകളും നിയന്ത്രിക്കാൻ സാധിക്കും. ഏറ്റവും പുതിയ 1.0.981607934 പതിപ്പിലാണ് ഈ പുതിയ സൗകര്യം ഉൾപ്പെടുത്തിയിരിക്കുന്നത്.
എഎൻസി (ANC) ഓൺ അല്ലെങ്കിൽ ഓഫ് ചെയ്യാനും, ഇക്വലൈസർ (EQ) ക്രമീകരിക്കാനും, ടച്ച് കൺട്രോളുകൾ, കോൺവെർസേഷൻ ഡിറ്റക്ഷൻ തുടങ്ങിയ സവിശേഷതകൾ മാറ്റാനും ഇനി ജെമിനിയോട് ആവശ്യപ്പെട്ടാൽ മതിയാകും. ജെമിനിയുടെ സെറ്റിങ്സിൽ കണക്റ്റഡ് ആപ്പായി പിക്സൽ ബഡ്സ് ദൃശ്യമാകും.
വോയ്സ് കൺട്രോളുകൾ കൃത്യമായി പ്രവർത്തിക്കുന്നതിന് ജെമിനി ആപ്പും ഉപയോഗിക്കേണ്ടതുണ്ട്. ഗൂഗിൾ പ്ലേ സ്റ്റോർ വഴി നിലവിൽ ഈ അപ്ഡേറ്റ് ഉപയോക്താക്കൾക്ക് ലഭ്യമായി തുടങ്ങിയിട്ടുണ്ട്.
കൂടാതെ, ഇയർബഡുകൾ കാതിൽ ഇളകുമ്പോൾ തത്സമയം നോയ്സ് കാൻസലേഷൻ ക്രമീകരിക്കുന്ന ഡൈനാമിക് എഎൻസി (Dynamic ANC) ഫീച്ചറും പിക്സൽ ബഡ്സ് പ്രൊ 2 (Pixel Buds Pro 20) ലേക്ക് ഉടൻ എത്തും. പിക്സൽ വാച്ചും പിക്സൽ ബഡ്സും തമ്മിലുള്ള പരസ്പര ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് ഗൂഗിൾ.
ഉപയോക്താവ് ഉറങ്ങിയതായി പിക്സൽ വാച്ച് തിരിച്ചറിഞ്ഞാൽ ഇയർബഡിലെ സംഗീതം തനിയെ പോസ് ചെയ്യുക, ടച്ച് കൺട്രോളുകൾ ഡിസേബിൾ ചെയ്യുക, നോട്ടിഫിക്കേഷനുകൾ സൈലന്റ് ചെയ്യുക തുടങ്ങിയ സവിശേഷതകളും ഭാവിയിലെ അപ്ഡേറ്റുകളിൽ പ്രതീക്ഷിക്കാമെന്ന് കമ്പനി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

