ഔദ്യോഗിക കൃത്യനിർവഹണത്തിലുണ്ടായിരുന്ന പൊലീസുകാരെ അക്രമിക്കുകയും തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതിക്ക് കോടതി ശിക്ഷ വിധിച്ചു. മലപ്പുറം പൊന്നാനി പാലപ്പെട്ടി കറുത്ത കരയിൽ വീട്ടിൽ യൂനുസ് (26) എന്നയാളെയാണ് എറണാകുളം അഡീഷണൽ അസിസ്റ്റന്റ് സെഷൻസ് മൂന്നാം കോടതി ജഡ്ജി ശ്രീമതി അനീഷ എസ്.
പണിക്കർ ഒരു വർഷം തടവ和一个20,000 രൂപ പിഴയും വിധിച്ചത്. 2023 മേയ് 29-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കലൂർ മെട്രോ സ്റ്റേഷന് മുൻവശത്ത് പൊതുജനങ്ങൾക്ക് മാർഗതടസ്സം സൃഷ്ടിച്ച് നിൽക്കുകയായിരുന്ന പ്രതിയെ അവിടെനിന്നും നീക്കാൻ കൊച്ചി സിറ്റി കൺട്രോൾ റൂം വെഹിക്കിൾ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചിരുന്നു. എന്നാൽ ഇത് അനുസരിക്കാൻ തയാറാകാതിരുന്ന പ്രതി പൊലീസുകാരെ അസഭ്യം പറയുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്യുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം നോർത്ത് എസ്.ഐ രതീഷ് ടി.എസ്. ക്രൈം നമ്പർ 1110/2023 പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് എസ്.ഐ ദർശക് ആർ. അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
പ്രോസിക്യൂഷനു വേണ്ടി ഗവ. പ്ലീഡർ ശ്രീമതി സുജ ടി. കോടതിയിൽ ഹാജരായി.
സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വിബിൻ കെ.വി. (SCPO 13254), സനീഷ് കുമാർ വി.എസ്.
(SCPO 14508) എന്നിവർ പ്രോസിക്യൂഷൻ നടപടികൾക്ക് നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

