കൊടുങ്ങല്ലൂർ ∙ കോവിലകത്തെ പാലസ് സ്കൂളിൽ പഠിച്ചിരുന്ന കുട്ടികളുടെ ചിത്രമാണിത്. ഇന്നലെ കുഞ്ഞുണ്ണി രാജ കൂടി വിടപറഞ്ഞതോടെ ചിത്രത്തിലെ മുഴുവൻ പേരും ഓർമയായി.
ഏകദേശം 1928 മുതൽ 1933 വരെ കൊടുങ്ങല്ലൂർ കോവിലകത്ത് ജനിച്ച കുട്ടികളാണ് ചിത്രത്തിലെ കഥാപാത്രങ്ങൾ. 1939ൽ എടുത്തതാണ് ഈ ചിത്രം.
ചിത്രത്തിലുള്ള മൂന്നു പെൺകുട്ടികൾ പിന്നീട് കൊടുങ്ങല്ലൂർ കോവിലകം അമ്മ തമ്പുരാൻ ആയി (വലിയ തമ്പുരാട്ടി). അവർ പ്രായക്രമത്തിൻ സരോജനി തമ്പുരാട്ടി, ചന്ദ്രമണി തമ്പുരാട്ടി, ഗംഗ തമ്പുരാട്ടി എന്നിവരായിരുന്നു.
പുത്തൻ കോവിലകത്തെ ശിവപ്രസാദിന്റെ ശേഖരത്തിലുള്ളതാണ് ഈ ചിത്രം. ചന്ദ്രമോഹനൻ രാജ അടുത്ത വലിയ തമ്പുരാൻ
കൊടുങ്ങല്ലൂർ ∙ അടുത്ത വലിയ തമ്പുരാൻ ആയി ചിറക്കൽ കോവിലകം ചന്ദ്രമോഹനൻ രാജ (കെസിഎം രാജ–86) സ്ഥാനമേൽക്കും.
ആരൂർ നീലകണ്ഠൻ ഭട്ടതിരിപ്പാടിന്റെയും ചിറക്കൽ കോവിലകം കാവുമ്മണി തമ്പുരാട്ടിയുടെയും മകനാണ്. കൊച്ചിയിൽ ബിസിനസ് ആയിരുന്നു.
ഭാര്യ: തൃപ്പൂണിത്തുറ കോവിലകം കനകം തമ്പുരാൻ. മക്കൾ: കൃഷ്ണകുമാർ, സുജാത (അക്കൗണ്ടന്റ് ).
മരുമക്കൾ: ശ്രീദേവി (തപാൽ വകുപ്പ്, കൊച്ചി), രവി വർമ (തൃശൂർ).
കുഞ്ഞുണ്ണി രാജയുടെ മരണാനന്തര ചടങ്ങുകൾക്കു ശേഷം തൃക്കുലശേഖരപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെത്തി ഹനുമാൻ പ്രതിഷ്ഠയുള്ള (വാതിൽ കാപ്പവർ) സന്നിധിയിൽ അരിയും മഞ്ഞൾപ്പൊടിയും പുഷ്പവും നാണയവും സമർപ്പിച്ചു വലിയ തമ്പുരാന്റെ അധികാര ദണ്ഡ് ഏറ്റെടുക്കും. പടാകുളം ഉൗഴവത്ത് അയ്യപ്പൻകാവ് ക്ഷേത്രത്തിലും ശൃംഗപുരം ശിവക്ഷേത്രത്തിലും ദർശനം നടത്തിയ ശേഷം ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെത്തും.
ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ ശ്രീകോവിലിന്റെ പടിഞ്ഞാറേ നട തുറന്നു ദർശനം നടത്തി നെയ് കിണ്ടി സമർപ്പിക്കുന്നതോടെ വലിയ തമ്പുരാന്റെ സ്ഥാനമേറ്റെടുക്കൽ പൂർത്തിയാകും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

