യുദ്ധം അവസാനിപ്പിക്കുന്നതിനും തുടർനടപടികൾ ചർച്ച ചെയ്യുന്നതിനുമായി ഇറാൻ തങ്ങളെ സമീപിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇറാൻ മുന്നോട്ടുവെച്ച ആവശ്യം താൻ അംഗീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനുമായുള്ള വെടിനിർത്തൽ കരാർ അവസാനിച്ചതായി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഈ നിലപാടിൽ യാതൊരു മാറ്റവുമില്ലെന്ന് ഡോണൾഡ് ട്രംപ് വീണ്ടും ഊന്നിപ്പറഞ്ഞു. കരാർ അവസാനിച്ചു എന്ന പ്രഖ്യാപനവും ഇപ്പോൾ നടത്തുന്ന ചർച്ചാ നീക്കങ്ങളും ഒരേസമയം തന്നെയാണെന്നതും ശ്രദ്ധേയമാണ്.
അതിനിടെ, ഇറാന്റെ തെക്കുകിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാനമായ ചബഹാർ തുറമുഖ നഗരത്തിന് സമീപം അമേരിക്കൻ സൈന്യം വ്യോമാക്രമണം നടത്തി. ഈ ആക്രമണത്തിൽ തുറമുഖത്തെ ടവറുകൾ ഉൾപ്പെടെയുള്ള സുപ്രധാന സൗകര്യങ്ങൾക്ക് വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

