രാജ്യത്തെ ഏറ്റവും സമ്പന്നമായ ആരാധനാലയങ്ങളെക്കുറിച്ചുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ കേരളത്തിന് അഭിമാനകരമായ നേട്ടമാണുള്ളത്. ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആസ്തിയുള്ള അഞ്ച് ക്ഷേത്രങ്ങളുടെ പട്ടികയിൽ കേരളത്തിലെ രണ്ട് ക്ഷേത്രങ്ങൾ ഇടംപിടിച്ചിട്ടുണ്ട്.
ലഭ്യമായ കണക്കുകൾ പ്രകാരം ഇന്ത്യയിലെ സമ്പന്നമായ ക്ഷേത്രങ്ങളുടെ വിവരങ്ങൾ താഴെ പറയുന്നവയാണ്:
തിരുമല തിരുപ്പതി വെങ്കടേശ്വര ക്ഷേത്രം, ആന്ധ്രാപ്രദേശ്
ഏകദേശം 2.26 ലക്ഷം കോടി രൂപയുടെ ആസ്തിയാണ് തിരുപ്പതി ക്ഷേത്രത്തിനുള്ളത്. പ്രതിവർഷം 5000 കോടിയോളം രൂപയാണ് ക്ഷേത്രത്തിന്റെ വരുമാനം.
ഇതിൽ ഭക്തർ നൽകുന്ന സംഭാവനകൾ മാത്രം 1500 കോടിയോളം രൂപ വരും. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം, തിരുവനന്തപുരം, കേരളം
1.2 ലക്ഷം കോടി രൂപയിലേറെ ആസ്തിയുള്ള ശ്രീപദ്മനാഭസ്വാമി ക്ഷേത്രം പട്ടികയിൽ മുൻപന്തിയിലുണ്ട്.
സ്വർണ വിഗ്രഹങ്ങൾ, വജ്രങ്ങൾ, പുരാതന നാണയങ്ങൾ, അമൂല്യമായ ആഭരണങ്ങൾ തുടങ്ങിയവ ഈ ക്ഷേത്രത്തിന്റെ സമ്പത്തിൽ ഉൾപ്പെടുന്നു. ഷിർദ്ദി സായി ബാബ ക്ഷേത്രം, മഹാരാഷ്ട്ര
ഏകദേശം 3,000 കോടി രൂപയുടെ ആസ്തിയാണ് ഈ ക്ഷേത്രത്തിനുള്ളത്.
പ്രതിവർഷ വരുമാനം 700 കോടി രൂപ വരെയാണ്. ഗുരുവായൂർ ക്ഷേത്രം, കേരളം
കേരളത്തിന്റെ അഭിമാനമായ ഗുരുവായൂർ ക്ഷേത്രത്തിന്റെ ആസ്തി 1700-2500 കോടി രൂപയാണ്.
പ്രതിവർഷ വരുമാനം 250-400 കോടി രൂപയോളം വരും. ശ്രീ മാതാ വൈഷ്ണോ ദേവി ക്ഷേത്രം, ജമ്മു കശ്മീർ
2000 കോടി രൂപയിലേറെ ആസ്തിയുള്ള ഈ ക്ഷേത്രത്തിന്റെ വാർഷിക വരുമാനം 700 കോടിയോളമാണ്.
ഭക്തരുടെ സംഭാവന ഇനത്തിൽ മാത്രം 250 കോടിയിലേറെ രൂപ ലഭിക്കുന്നുണ്ട്. അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ ആസ്തി സംബന്ധിച്ച ഔദ്യോഗിക കണക്കുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
കൂടാതെ മഹാരാഷ്ട്രയിലെ സിദ്ധിവിനായക ക്ഷേത്രം, പുരി ജഗന്നാഥ ക്ഷേത്രം, കാശി വിശ്വനാഥ ക്ഷേത്രം, ശബരിമല ക്ഷേത്രം, മധുരയിലെ മീനാക്ഷി അമ്മൻ ക്ഷേത്രം, ഗുജറാത്തിലെ സോമനാഥ ക്ഷേത്രം തുടങ്ങിയവയും രാജ്യത്തെ അതിസമ്പന്നമായ ക്ഷേത്രങ്ങളുടെ പട്ടികയിൽ പ്രധാന സ്ഥാനത്താണ്. വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിന് 500 കോടിയിലേറെ ആസ്തിയുണ്ടെന്നാണ് ബിസിനസ് ടുഡേയുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

