ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്സ് ഡ്രോയുടെ ഏറ്റവും പുതിയ നറുക്കെടുപ്പിൽ രണ്ട് വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾക്ക് ലഭിച്ചത് നേരിയ വ്യത്യാസത്തിൽ നഷ്ടമായത് കോടികളുടെ സമ്മാനത്തുക. ഈസി6, മെഗാ7 എന്നീ ഗെയിമുകളിലാണ് ഇന്ത്യയിൽ നിന്നും പാകിസ്ഥാനിൽ നിന്നും ഉള്ളവർ ഗ്രാൻഡ് പ്രൈസിന് തൊട്ടടുത്തുവരെ എത്തിയത്.
വലിയ തുക നഷ്ടമായെങ്കിലും മികച്ച ക്യാഷ് പ്രൈസുകൾ ഇവർ സ്വന്തമാക്കി. സീഷാൻ ഹാഷിം എന്ന പാകിസ്ഥാൻ സ്വദേശിയായ സെയിൽസ് ജീവനക്കാരനാണ് ഈസി6 ഗെയിമിൽ അഞ്ച് നമ്പറുകൾ ഒപ്പിച്ചത്.
ഇതിലൂടെ അദ്ദേഹത്തിന് 25,000 ഡോളർ സമ്മാനമായി ലഭിച്ചു. ഒരൊറ്റ അക്കം കൂടി മാച്ച് ആയിരുന്നെങ്കിൽ 4 മില്യൺ ഡോളർ അദ്ദേഹത്തിന് സ്വന്തമാക്കാൻ സാധിക്കുമായിരുന്നു.
കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതകൾ തീർക്കുന്നതിനും മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കും ഈ തുക വിനിയോഗിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ സ്വദേശിയായ ഹേമംഗ് ഗരേഘാൻ ആണ് മെഗാ7 നറുക്കെടുപ്പിൽ ഭാഗ്യം പരീക്ഷിച്ചത്.
തന്റെ വിവാഹ വാർഷിക ദിനത്തിൽ വാങ്ങിയ ടിക്കറ്റാണ് അദ്ദേഹത്തെ വിജയിയാക്കിയത്. ഭാര്യയുടെയും തന്റെയും ജന്മദിനങ്ങൾ, വിവാഹ തീയതി, കൂടിക്കാഴ്ച നടന്ന ദിവസം എന്നിവ അടിസ്ഥാനമാക്കിയാണ് അദ്ദേഹം അക്കങ്ങൾ തെരഞ്ഞെടുത്തത്.
ആറ് നമ്പറുകൾ മാച്ച് ചെയ്തതിലൂടെ 40,000 ഡോളർ സമ്മാനമായി ലഭിച്ചു. ഭാഗ്യം അല്പം കൂടി തുണച്ചിരുന്നെങ്കിൽ 30 മില്യൺ ഡോളർ അദ്ദേഹത്തിന് ലഭിക്കുമായിരുന്നു.
തന്റെ വിജയം സംബന്ധിച്ച് ഹേമംഗ് ഗരേഘാൻ പറഞ്ഞതിങ്ങനെ: “ഞാൻ വിധിയിൽ വിശ്വസിക്കുന്നുണ്ട്. എന്റെ ഭാര്യയാണ് എന്റെ ജീവിതം മാറ്റിമറിച്ചത്.
ഞാൻ ഭാര്യയുടെ ഒപ്പമുണ്ടായിരുന്നപ്പോഴാണ് റിസൾട്ട് വന്നത്. അവളാണ് ഇമെയിൽ പരിശോധിച്ചത്.
അനുഗ്രഹീതമായ അവസരമായിരുന്നു അത്.” സമ്മാനത്തുക ഉപയോഗിച്ച് ഭാര്യയോടൊപ്പം ഒരു യാത്ര പ്ലാൻ ചെയ്യാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. ആദ്യമായി എമിറേറ്റ്സ് ഡ്രോയിൽ പങ്കെടുത്ത ഹേമംഗിന് ഭാഗ്യം തുണച്ചപ്പോൾ, ആറു മാസത്തോളമായി ഗെയിമിൽ പങ്കെടുത്തുവരുന്ന വ്യക്തിയാണ് സീഷാൻ.
വരാനിരിക്കുന്ന നറുക്കെടുപ്പുകൾ വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് (യു.ടി.സി) ഈസി6 ഡ്രോയും, ഞായറാഴ്ച അതേ സമയത്ത് മെഗാ7 ഡ്രോയും നടക്കും. ഇതിനു പുറമെ പുതിയ അഞ്ച് സ്ക്രാച്ച് കാർഡ് ഗെയിമുകളും എമിറേറ്റ്സ് ഡ്രോ അവതരിപ്പിച്ചിട്ടുണ്ട്.
സ്ക്രാച്ച് ഡൈസ്, റൂബി റഷ്, ഗോൾഡ് റഷ്, കാപിമാനിയ ഓറഞ്ച് തുടങ്ങിയവയിലൂടെ തൽക്ഷണ ഫലങ്ങളും ആകർഷകമായ ക്യാഷ് പ്രൈസുകളും നേടാൻ സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

