സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ് രേഖപ്പെടുത്തി. ഓക്ടോബർ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്.
വിപണിയിൽ ഗ്രാമിന് 75 രൂപ കുറഞ്ഞ് 13,515 രൂപയിലും, പവന് 600 രൂപ കുറഞ്ഞ് 1,08,120 രൂപയിലുമാണ് ഇന്നത്തെ വിൽപന നടക്കുന്നത്. രാജ്യാന്തര വിപണിയിലുണ്ടായ വിലയിടിവാണ് കേരളത്തിലെ വിപണിയിലും നേരിട്ട് പ്രതിഫലിച്ചത്.
കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മാത്രം സ്വർണവിലയിൽ പവന് 2,920 രൂപയുടെയും ഗ്രാമിന് 365 രൂപയുടെയും ഇടിവാണ് ഉണ്ടായിരിക്കുന്നത്. അമേരിക്കയിൽ അടിസ്ഥാന പലിശ നിരക്ക് വീണ്ടും ഉയർത്തിയേക്കുമെന്ന ആശങ്ക ശക്തമാക്കിക്കൊണ്ട് സെപ്റ്റംബറിലെ പണപ്പെരുപ്പ കണക്കുകൾ പുറത്തുവന്നത് സ്വർണത്തിന് കനത്ത തിരിച്ചടിയായി മാറിയിരുന്നു.
ഔൺസിന് 4,106 ഡോളർ എന്ന നിലയിലാണ് കഴിഞ്ഞ ദിവസം സ്വർണവ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ, ഒക്ടോബറിൽ നിരക്ക് വർധനയുണ്ടാകില്ലെന്ന സൂചന നൽകുന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനെ തുടർന്ന് രാജ്യാന്തര വിപണിയിൽ ഇന്ന് സ്വർണവില തിരിച്ചുകയറുന്ന പ്രവണതയാണ് കാണിക്കുന്നത്.
ഔൺസിന് 4,161 ഡോളർ വരെ ഉയർന്ന ശേഷം നിലവിൽ 4,145 ഡോളർ എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അമേരിക്കയിൽ വരാനിരിക്കുന്ന പുതിയ സാമ്പത്തിക ഡാറ്റകൾ സ്വർണവിലയുടെ ഭാവി ഗതി നിർണയിക്കുന്നതിൽ നിർണായക പങ്ക് വഹിക്കും.
അടിസ്ഥാന പലിശ നിരക്ക് ഉയർത്താനാണ് സാധ്യതയെങ്കിൽ വില ഇനിയും ഇടിയാൻ ഇടയുണ്ട്. മറിച്ചാണെങ്കിൽ വില വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നും, പലിശ നിരക്കിലെ മാറ്റങ്ങളെക്കുറിച്ച് വിപണിയിൽ ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ടെന്നും സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്കിലുണ്ടായ ഇടിവും ഇന്ത്യൻ രൂപ കരുത്താർജിച്ചതും സ്വർണവിലയെ സ്വാധീനിച്ചിട്ടുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) വിപണിയിലെ ഇടപെടലുകളെ തുടർന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം മെച്ചപ്പെട്ടിരുന്നു.
ഇത് ഇന്ത്യയിലേക്കുള്ള സ്വർണത്തിന്റെ ഇറക്കുമതിച്ചെലവ് കുറയാൻ കാരണമായിട്ടുണ്ട്. ആഭരണപ്രേമികൾക്ക് ആശ്വാസം തുടർച്ചയായ വിലയിടിവ് ആഭരണങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
പുതിയ നിരക്ക് പ്രകാരം കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ കുറഞ്ഞത് 1,22,500 രൂപയെങ്കിലും ആവശ്യമായി വരും. സ്വർണത്തിന്റെ അടിസ്ഥാന വിലയ്ക്ക് പുറമെ 10% പണിക്കൂലി, 3% ജിഎസ്ടി (GST), ഹോൾമാർക്കിങ് ചാർജുകൾ എന്നിവ കൂടി ചേർത്തുള്ളതാണ് ഈ തുക.
ആഭരണങ്ങളുടെ ഡിസൈൻ വ്യത്യാസത്തിനനുസരിച്ച് കേരളത്തിൽ 3% മുതൽ 30% വരെയാണ് പണിക്കൂലി ഈടാക്കുന്നത്. നികുതികൾ ഉൾപ്പെടെ 83.5 രൂപയാണ് ഹോൾമാർക്കിങ് ചാർജായി നൽകേണ്ടത്.
ലഘുവായ ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണം ഗ്രാമിന് 105 രൂപ കുറഞ്ഞ് 11,060 രൂപയിലെത്തി. കൂടാതെ 14 കാരറ്റ് സ്വർണം ഗ്രാമിന് 8,650 രൂപയിലും, 9 കാരറ്റ് സ്വർണം 5,580 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
വിപണിയിൽ വെള്ളിയുടെ വിലയിലും ഇടിവുണ്ടായിട്ടുണ്ട്. ഗ്രാമിന് 5 രൂപ കുറഞ്ഞ് വെള്ളിവില 230 രൂപയായി കുറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

