പ്രശസ്ത യൂട്യൂബർ മിസ്റ്റർ ബീസ്റ്റിനെ നേരിൽ കാണണമെന്ന ആഗ്രഹവുമായി 365 ദിവസം നീണ്ട ചലഞ്ച് പൂർത്തിയാക്കിയ ഗുജറാത്ത് സ്വദേശിനി മായ ഗുപ്തയ്ക്ക് ഒടുവിൽ സ്വപ്നസാഫല്യം.
മറ്റുള്ളവരെ സഹായിക്കാനുള്ള മായയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായ മിസ്റ്റർ ബീസ്റ്റ് ഏകദേശം 9.5 ലക്ഷം രൂപയാണ് സമ്മാനമായി മായ ഗുപ്തയ്ക്ക് നൽകിയത്. ഒരു വർഷത്തെ ശ്രമം മിസ്റ്റർ ബീസ്റ്റ് എന്നറിയപ്പെടുന്ന ജിമ്മി ഡൊണാൾഡ്സണെ കാണുകയായിരുന്നു മായയുടെ ലക്ഷ്യം.
ഇതിനായി ഒരു വർഷത്തോളമായി മായ നടത്തുന്ന മുഴുവൻ ശ്രമങ്ങളും ഇൻസ്റ്റഗ്രാമിലെ @mayaforbeast എന്ന അക്കൗണ്ടിലൂടെ പങ്കുവെച്ചു. ഓരോ വീഡിയോയിലും മിസ്റ്റർ ബീസ്റ്റിനെ ടാഗ് ചെയ്തുകൊണ്ട് അദ്ദേഹത്തിന്റെ ശ്രദ്ധ നേടാൻ അവർ ശ്രമിച്ചുകൊണ്ടേയിരുന്നു.
ദിവസങ്ങൾ പിന്നിടുന്തോറും മായയുടെ ചലഞ്ചിന് സമൂഹ മാധ്യമങ്ങളിൽ കൂടുതൽ പിന്തുണ ലഭിച്ചുകൊണ്ടിരുന്നു. എന്നാൽ, മിസ്റ്റർ ബീസ്റ്റിനെ കാണാനുള്ള ശ്രമം മാത്രമായിരുന്നില്ല മായയുടെ ഒരു വർഷത്തെ പ്രവർത്തനം.
തന്റെ പ്രദേശത്തെ പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുന്നതുൾപ്പെടെയുള്ള സാമൂഹിക സേവനങ്ങളിലും അവർ സജീവമായിരുന്നു. ഈ പ്രവർത്തനങ്ങളും അവർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
365 ദിവസങ്ങൾക്ക് ശേഷം കൂടിക്കാഴ്ച സെപ്റ്റംബറിൽ മായയുടെ ഇമെയിൽ വിലാസവും വാട്സ്ആപ്പ് വിവരങ്ങളും മിസ്റ്റർ ബീസ്റ്റ് ആവശ്യപ്പെട്ടതോടെ കൂടിക്കാഴ്ചയ്ക്കുള്ള സാധ്യത തെളിഞ്ഞു. ഒടുവിൽ ചലഞ്ചിന്റെ 365-ാം ദിവസം ഇരുവരും നേരിൽ കണ്ടുമുട്ടി.
മായയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച മിസ്റ്റർ ബീസ്റ്റ്, കഴിഞ്ഞ ഒരു വർഷമായി അവർ സമൂഹത്തിനായി ചെയ്ത നല്ല കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നുവെന്ന് പറഞ്ഞു. തുടർന്നാണ് സാമൂഹിക സേവനങ്ങൾ തുടരുന്നതിനായി 10,000 ഡോളർ (ഏകദേശം ₹9.5 ലക്ഷം) സമ്മാനിച്ചത്.
തുക സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് പകരം മറ്റുള്ളവരുമായി പങ്കുവെച്ച് സഹായപ്രവർത്തനങ്ങൾ തുടരാനാണ് മായയുടെ താൽപര്യം. കൂടിക്കാഴ്ചയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും നിരവധി പേർ മായയെ അഭിനന്ദിച്ച് രംഗത്തെത്തുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

