ചാലക്കുടി ∙ അറ്റകുറ്റപ്പണികൾക്കായി അടച്ച പാലത്തിൽ ബലപരിശോധന ആരംഭിച്ചു. രണ്ടു വലിയ ലോറികളിലായി 25 ടൺ ഭാരം എത്തിച്ചു പാലത്തിനു മുകളിൽ ഓരോ സ്ലാബിനും മുകളിൽ വച്ചാണു പരിശോധന.
ചെന്നൈ ഐഐടിയിൽ നിന്നുള്ള സംഘമാണു പരിശോധനയ്ക്കു നേതൃത്വം നൽകുന്നത്. തൃശൂർ ദിശയിലേക്കു വാഹനങ്ങൾ പോകുന്നതിനുള്ള പാലമാണു ശനിയാഴ്ച അടച്ചത്.
6 ദിവസത്തേക്കാണു പാലത്തിൽ ഗതാഗത നിയന്ത്രണമെന്നാണ് അധികൃതരുടെ പ്രഖ്യാപനം. അടച്ചിടുന്ന ദിവസങ്ങളിൽ പാലത്തിന്റെ പ്രാഥമിക അറ്റകുറ്റ പണികളും പൂർത്തിയാക്കും.
ഇതുപ്രകാരം പാലം 24നു ഗതാഗതത്തിനായി തുറന്നു നൽകുമെന്നാണ് ദേശീയപാത ബ്രിജസ് വിഭാഗം നൽകുന്ന അറിയിപ്പ്.
ബല പരിശോധന പൂർത്തിയാക്കിയ ശേഷം പാലത്തിന്റെ ബെയറിങ് മാറ്റിസ്ഥാപിക്കുന്ന ജോലികൾ വൈകാതെ ആരംഭിക്കും. ഇതിനു കുറഞ്ഞതു 20 ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് കരുതുന്നത്.
മഴയെത്തും മുൻപേ പാലത്തിന്റെ ബെയറിങ് മാറ്റിസ്ഥാപിക്കൽ പൂർത്തിയാക്കാനാണു ശ്രമം. മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ ദേശീയപാതയിൽ ഗതാഗതക്കുരുക്ക് കുറവായിരുന്നെങ്കിലും പൂർണമായി ഒഴിഞ്ഞില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

