പെരുമ്പാവൂർ ∙ കുട്ടികൾക്കായി കാർ പോർച്ച് നീന്തൽക്കുളമാക്കി മാറ്റി തണ്ടേക്കാട് വെട്ടിക്കാട്ടുകുന്ന് ഇലവുംകുടി ഉമ്മർ. ടാർപോളിൻ വിരിച്ച് വെള്ളം നിറച്ചാണ് നീന്തൽക്കുളത്തിന്റെ നിർമാണം.
‘അവധിക്കാലത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനാണ് ഇങ്ങനെ ചെയ്തത്. വെളളത്തിൽ വീണുള്ള അപകടങ്ങൾ പെരുകുന്ന കാലത്ത് ഒരു ടാർപോളിന്റെ ചെലവിൽ ഇത്തരം താൽക്കാലിക നീന്തൽക്കുളം നിർമിക്കാം’ ഉമ്മർ പറഞ്ഞു.
14 അടി നീളവും 12 അടി വീതിയും കുളത്തിനുണ്ട്. ഉമ്മറിന്റെയും സഹോദരന്റെയും കുട്ടികളായ റിസ്വാൻ, ഫുആദ്, റസാൻ, സലാ, മിസ്രിയ, സിറാജ് എന്നിവരാണ് പൂളിലെ സ്ഥിരം ‘കുളിക്കാർ’.
രാവിലെ നിറയ്ക്കുന്ന വെളളം വൈകിട്ട് മാറ്റും. കോവിഡ്ക്കാലത്ത് ലോറിയുടെ കാബിനിൽ വെളളം നിറച്ച് നീന്തൽക്കുളമുണ്ടാക്കിയത് തണ്ടേക്കാടാണ്.
ഇതിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണ് നീന്തൽക്കുളം ഉണ്ടാക്കിയതെന്ന് ഉമ്മർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

