തൃശൂർ ∙ മുൻ ഡപ്യൂട്ടി മേയറും കൗൺസിലറുമായ ബീന മുരളി സിപിഐയിൽ നിന്ന് രാജിവച്ചു. സ്വന്തം ഡിവിഷനായ കൃഷ്ണാപുരത്ത് സ്വതന്ത്രയായി മത്സരിക്കും.
പാർട്ടിയിൽ നിന്നുള്ള നിരന്തര അവഗണനയിൽ പ്രതിഷേധിച്ചാണ് രാജി എന്ന് അവർ പറഞ്ഞു. കോർപറേഷൻ കൗൺസിലർ സ്ഥാനവും രാജിവച്ചു.
ബീനയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി മണ്ഡലം സെക്രട്ടറി വൈകിട്ട് പത്രക്കുറിപ്പ് ഇറക്കി.
സിപിഐ തൃശൂർ മണ്ഡലം സെക്രട്ടേറിയറ്റ് അംഗമാണ്. കിസാൻ സഭ ജില്ലാ കമ്മിറ്റിയംഗം, മഹിളാസംഘം മണ്ഡലം ഭാരവാഹി എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു.
3 തവണ ബീനാ മുരളി കൃഷ്ണാപുരത്തു നിന്ന് മത്സരിച്ച് ജയിച്ചു. കഴിഞ്ഞ തവണ ജനറൽ വാർഡിൽ 8 സ്ഥാനാർഥികൾക്കെതിരെ മത്സരിച്ച് 369 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
2018ൽ മേയർ തിരഞ്ഞെടുപ്പിന്റെ ഇടവേളയിൽ, ഡപ്യൂട്ടി മേയർ ആയ ബീന, മേയർ സ്ഥാനം വഹിക്കാതിരിക്കാൻ മേയറുടെ ഓഫിസ് മുറി എലിശല്യം ആരോപിച്ച് ഭരണസമിതിയിലെ ചിലർ പൊളിച്ചുനീക്കിയത് വിവാദമായിരുന്നു.
2020ൽ കൃഷ്ണാപുരം ഡിവിഷനിൽ ബീനയ്ക്ക് സീറ്റ് നൽകിയത് സിപിഐയിൽ കലാപമുണ്ടാക്കിയിരുന്നു. ലോക്കൽ കമ്മിറ്റി തീരുമാനത്തിനു വിരുദ്ധമായാണ് സീറ്റ് നൽകിയത് എന്ന് ആരോപിച്ച് അന്നത്തെ ഒല്ലൂക്കര ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ചന്ദ്രമോഹൻ ഉൾപ്പെടെ ചിലർ സിപിഐയിൽ നിന്ന് രാജിവച്ച് സിപിഎം ഉൾപ്പെടെയുള്ള മറ്റു പാർട്ടികളിൽ ചേർന്നിരുന്നു.
ഇക്കുറി തന്നെ മത്സരിപ്പിക്കുന്നില്ലെങ്കിൽ കൃഷ്ണാപുരം സീറ്റ് സിപിഎമ്മിനു വച്ചുമാറണമെന്നായിരുന്നു ബീന മുരളിയുടെ ആവശ്യം.
ഈ സീറ്റ് ജനതാദളിനു (എസ്) വിട്ടുകൊടുത്തിരിക്കുകയാണ്. ജനതാദളും (എസ്) ഇടതുമുന്നണിയും വിട്ട
കൗൺസിലർ ഷീബ ബാബു ഇവിടെ ഇക്കുറി എൻഡിഎ സ്വതന്ത്രയാണ്.
സ്ത്രീകളെ ബഹുമാനിക്കുന്നതിനു പകരം അപമാനിക്കുകയാണ് പാർട്ടി ചെയ്തതെന്നും ഒരു സ്ത്രീക്കും ഇത്തരമൊരു ഗതികേട് ഉണ്ടാകരുതെന്നും പാർട്ടി ജില്ലാ സെക്രട്ടറിക്കു രാജി കൈമാറുന്നതിനു മുൻപ് ബീന മുരളി പ്രതികരിച്ചു.
ഏറെ അവസരങ്ങൾ ലഭിച്ചിട്ടും പാർട്ടി അവഗണിച്ചു എന്ന ബീനയുടെ പ്രസ്താവന മതിഭ്രമം കൊണ്ടാണ്.
കഴിഞ്ഞ കൗൺസിലിൽ സിപിഐക്ക് അവകാശപ്പെട്ട ഡപ്യൂട്ടി മേയർ പദവി ഇല്ലാതായത് അവരുടെ അധികാര മോഹം കൊണ്ടു മാത്രമാണ്.
അവർ ആവശ്യപ്പെട്ട കൃഷ്ണാപുരം ഡിവിഷൻ ജനതാദളി(എസ്)നു നൽകിയ സീറ്റാണ്.
പാർട്ടി നേതൃത്വത്തെ പരസ്യമായി വെല്ലുവിളിക്കുന്ന നടപടി പാർട്ടി അംഗത്തിന് നിരക്കുന്നതല്ല.- .ബി.സുമേഷ്, (സെക്രട്ടറി സിപിഐ തൃശൂർ മണ്ഡലം കമ്മിറ്റി) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

